നാട്ടുവാര്‍ത്തകള്‍

എമിറേറ്റ്‌സില്‍ വന്നിറങ്ങിയ ബ്രസീലിയന്‍ ദമ്പതിമാരുടെ വയറിളക്കി പുറത്തെടുത്തത് നൂറിലേറെ മയക്കുമരുന്ന് കാപ്സ്യൂള്‍; യുവതി ഗര്‍ഭിണിയും

കൊച്ചി: എമിറേറ്റ്‌സില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയ ബ്രസീലിയന്‍ ദമ്പതിമാരുടെ വയറിളക്കി പുറത്തെടുത്തത് നൂറിലേറെ മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാന്‍ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍ സ്വാഭാവികമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച വരെ ശ്രമം തുടരും.

തിങ്കളാഴ്ച വീണ്ടും രണ്ടുപേരുടെയും എക്സ്‌റേ എടുക്കും. വയറ്റില്‍ ഗുളികകള്‍ ഇല്ലെന്ന് കണ്ടാല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് (ഡിആര്‍ഐ) തുടര്‍ നടപടി സ്വീകരിക്കും. ഗുളികകള്‍ മൊത്തം പുറത്തെടുത്ത ശേഷമേ ഇത് പരിശോധിക്കൂ. ഡിആര്‍ഐ സ്വന്തം നിലയില്‍ പരിശോധന നടത്തി ഇത് ഏതുതരം മയക്കുമരുന്നാണെന്ന നിഗമനത്തിലെത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക്‌ അയക്കും.

കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. ഇവര്‍ ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങളടക്കം ഡിഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുകയാണ്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തിയത്. ബ്രസീല്‍ സ്വദേശികളെയും അവരുടെ ബാഗേജും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കത്തിയില്ല. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ ഇരുവരെയും സ്കാനിങ്ങിന് വിധേയമാക്കി. മയക്കുമരുന്ന് വിഴുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 70-ഓളം ഗുളികകള്‍ ആദ്യം പുറത്തെടുത്തു. നൂറിലധികം ഗുളികകളുണ്ടെന്നാണ് നിഗമനം.

കൊക്കെയ്‌നാണ് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്. കൊക്കെയ്നാണെങ്കില്‍ കോടികള്‍ വിലവരും. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളില്‍ വെച്ച് ഈ ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം. മയക്കുമരുന്ന് ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. ഈ ധൈര്യത്തിലാണ് മയക്കുമരുന്ന് കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തുന്നത്. പിടിയിലായ യുവതി ഗര്‍ഭിണിയുമാണ്.

ദമ്പതിമാരില്‍നിന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി മയക്കുമരുന്ന് കൈമാറാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോള്‍കോള്‍ വിവരങ്ങളടക്കം ഡിആര്‍ഐ സംഘം പരിശോധിച്ചുവരുകയാണ്.

(കടപ്പാട്- മാതൃഭൂമി)

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions