യു.കെ.വാര്‍ത്തകള്‍

കോവിഡ് മഹാമാരിക്ക് ശേഷം യുകെയില്‍ ജോലി കിട്ടാനായി ആളുകളുടെ നെട്ടോട്ടം

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടനിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. നികുതി വര്‍ധനവും, സാമ്പത്തിക പ്രതിസന്ധിയും ആശങ്കയാകുന്ന സമയത്താണ് ആളുകളുടെ തൊഴില്‍ അന്വേഷണത്തിലെ വര്‍ധനവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ മാസത്തില്‍ ജോലിക്കായി ശ്രമിക്കുന്ന പുതിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 2020 നവംബറിന് ശേഷം ആദ്യമായി കുത്തനെ ഉയര്‍ന്നുവെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും, അക്കൗണ്ടന്‍സി സ്ഥാപനമായ കെപിഎംജിയുടെയും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. യുകെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണില്‍ പ്രവേശിച്ച സമയത്താണ് ഇതിന് മുന്‍പ് ഈ അന്വേഷണം വര്‍ദ്ധിച്ചത്.

ഏപ്രില്‍ മാസത്തിലെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് മേഖലയെ പ്രതിനിധാനം ചെയ്യുന്ന ട്രേഡ് ബോഡി കുറ്റപ്പെടുത്തുന്നു. 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും ഇതില്‍ പെടുന്നു.

എങ്കിലും കഴിഞ്ഞ 22 മാസത്തിനിടെ കാണാത്ത വേഗതയില്‍ സ്ഥാപനങ്ങളിലെ പെര്‍മനന്റ് തൊഴിലവസരങ്ങളില്‍ കുറവ് വരുന്നതായി യുകെയിലെ 400 റിക്രൂട്ട്‌മെന്റ്, എംപ്ലോയ്‌മെന്റ് സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. ശമ്പളവര്‍ധന ദുര്‍ബലപ്പെടുകയും, ജോലിക്കാരെ കുറയ്ക്കാനുള്ള ത്വര പ്രകടമാകുകയും ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. മേയ് മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ജിഡിപി ഇടിഞ്ഞത് കനത്ത ആഘാതമാണ്. നികുതി വര്‍ദ്ധനവുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ ലേബറിന്റെ വളര്‍ച്ചാ പദ്ധതികള്‍ ചോദ്യങ്ങള്‍ നേരിടുകയാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions