രഹസ്യമായി തയാറാക്കിയ വിവരം ചോര്‍ന്നതോടെ ആയിരക്കണക്കിന് അഫ്ഗാനികളെ യുകെയിലേക്ക് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ഏറ്റെടുത്ത ശേഷം യുകെയിലേക്ക് മാറാന്‍ അപേക്ഷിച്ച അഫ്ഗാനികളുടെ പേരുകള്‍, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, കുടുംബ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഡാറ്റകള്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തെറ്റായി മെയില്‍ ചെയ്തതോടെ പ്രതിസന്ധിയിലായി.2022 ഫെബ്രുവരിയില്‍ വിവരങ്ങള്‍ ചോര്‍ന്നു 2023 ആഗസ്തില്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചില ഡാറ്റകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ ചോര്‍ന്നത് തിരിച്ചറിഞ്ഞത്.
ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്ന് ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഇവരെ യുകെയിലേക്ക് മാറ്റുകയായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 4500 അഫ്ഗാനികളെയാണ് യുകെയിലേക്ക് മാറ്റിയത്.
വിവരങ്ങള്‍ ചോര്‍ന്നത് അടക്കം പുറത്തുപോകാതിരിക്കാന്‍ സര്‍ക്കാര്‍ സൂപ്പര്‍ ഇന്‍ജക്ഷന്‍ ഓര്‍ഡറും വാങ്ഹി. എന്നാല്‍ സുതാര്യത പരിഗണിച്ച് ഇന്നലെ ഹൈക്കോടതി ജഡ്ജി ഈ ഉത്തരവ് പിന്‍വലിച്ചു.
വിവര ചോര്‍ച്ചയ്ക്ക് ഇടയായവരോട് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി മാപ്പുചോദിച്ചു.സൈനീകരുടേയും എംപിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഉള്‍പ്പെടെ ചോര്‍ന്നിട്ടുണ്ട് . ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ 400 മില്യണ്‍ പൗണ്ടാണ് സര്‍ക്കാരിന് മുടക്കേണ്ടിവന്നത്. ഇനി 400 മില്യണ്‍ പൗണ്ടുകൂടി വേണ്ടിവരും.