നാട്ടുവാര്‍ത്തകള്‍

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാള്‍, മരിച്ചാലെങ്കിലും നീതി കിട്ടുമോ? ബാലക്കെതിരെ തുറന്നടിച്ച് എലിസബത്ത്

ആശുപത്രി കിടക്കയില്‍ നിന്നും നടന്‍ ബാലയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ ഭാര്യയും ഇന്‍ഫ്‌ളുവന്‍സറുമായ ഡോ. എലിസബത്ത് ഉദയന്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്ന് പേരെടുത്ത് പറയാതെ എലിസബത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എലിസബത്തിന്റെ ആരോഗ്യനില വളരെ മോശമാണെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. മൂക്കില്‍ ട്യൂബും ഇട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവികള്‍ക്കും സമര്‍പ്പിച്ച അപേക്ഷയിലൂടെ തനിക്ക് നീതി കിട്ടിയില്ലെന്നും എലിസബത്ത് പറയുന്നു. ഡിപ്രഷനിലാണ് താനെന്ന് പലവട്ടം പറഞ്ഞ എലിസബത്ത് തനിക്ക് നീതി വേണമെന്നാണ് വീണ്ടും ആവര്‍ത്തിക്കുന്നത്.

'എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. വിവാഹം നടന്നിട്ടില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് സ്റ്റേജ് ഷോകള്‍ നടത്തിയതെന്ന് തനിക്ക് അറിയില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാന്‍ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടര്‍ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷന്‍ എന്നാണ് അവന്‍ പറഞ്ഞത്. പിന്നെ എന്തിനാണ് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയതെന്ന് എനിക്കറിയില്ല''.

'മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ ചാവുകയാണെങ്കില്‍ അതിന് ഇയാള്‍ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീര്‍ത്തിപെടുത്തി. അയാള്‍ മാത്രമല്ല അയാളുടെ കുടുംബം മുഴുവന്‍. സ്ത്രീകള്‍ക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ വീഡിയോ പുറത്തുവരുമ്പോള്‍ എന്താവുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ ജീവിച്ചിരിക്കുമോന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാല്‍ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും നിങ്ങളേയും കൂടി പറ്റിക്കയല്ലേ. പലകാര്യങ്ങളും തെളിവുകള്‍ സഹിതം പറഞ്ഞു. എന്നിട്ടും ഒരാള്‍ പോലും കേസ് എടുത്തില്ല', എലിസബത്ത് വീഡിയോയില്‍ പറഞ്ഞു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions