ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. ഉപ്പും മുളകും സമയത്ത് തന്നെ സിനിമകളിലൂടെയും നിഷ സാരംഗ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. 1999 തൊട്ട് അഭിനയരംഗത്തുണ്ട് നിഷ സാരംഗ്. അതേസമയം തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടി.
'അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ് താന്‍. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങള്‍ ചിലര്‍ പറയുമ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് നിഷ സാരംഗ് പറഞ്ഞു. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യന്‍ കമ്മീഷന്‍ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ പ്രതികരിച്ചു'.
'അയാള്‍ ഒരു സുഖമില്ലാത്തയാള്‍ ആയിരുന്നു. ഒരാള്‍ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടര്‍ച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു', നടി കൂട്ടിച്ചേര്‍ത്തു
'1999 തൊട്ട് താന്‍ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വര്‍ഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും നിഷ സാരംഗ് അഭിമുഖത്തില്‍ പറഞ്ഞു. ആ അഭിമാനം ഉള്ളിടത്തോളം കാലം തനിക്ക് ആരുടേയും മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയില്ലെന്നും' താരം വ്യക്തമാക്കി.