നാട്ടുവാര്‍ത്തകള്‍

'ഇന്ദ്രപ്രസ്ഥം' ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അസം സ്വദേശി ഏക പ്രതി

കോട്ടയം: 'ഇന്ദ്രപ്രസ്ഥം' ഹോട്ടലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1100 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ 67 സാക്ഷികളും 49 ഡോക്യുമെന്റുകളും ഉണ്ട്. മുന്‍ തൊഴിലാളി അസം സ്വദേശി അമിത് ഒറാങ് ആണ് ഏക പ്രതി. ഏപ്രില്‍ 22 നായിരുന്നു വിജയകുമാറിനെയും ഭാര്യ മീരാ വിജയകുമാറിനെയും കൊലപ്പെടുത്തിയത്.

സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയകുമാര്‍ തന്നെ ശമ്പളം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്. ഈ കേസില്‍ അഞ്ചുമാസം പ്രതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗര്‍ഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാന്‍ പോകാന്‍ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയകുമാറുമായി പ്രതിയ്ക്ക് ശമ്പളതര്‍ക്കമുണ്ടായിരുന്നു. ഇത് വിജയകുമാറില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിയെടുക്കുന്നതിലേക്ക് നയിച്ചു. വിജയകുമാര്‍ കേസ് കൊടുക്കുകയും അമിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു ഭാര്യയുടെ ഗര്‍ഭം അലസിയത്. ഈ വൈരാഗ്യമെല്ലാം വെച്ചുകൊണ്ടു തിരികെ വന്ന അമിത് ഇവരുടെ വീട്ടില്‍ താമസിച്ചുകൊണ്ട് വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തി. വിജയകുമാറിനെ മാത്രമാണ് കൊലപ്പെടുത്താന്‍ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം ചെയ്യാന്‍ മൂന്നുദിവസം കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ പ്രതി താമസിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ അന്ന് രാത്രി 10 മണിക്ക് പ്രതി ഇറങ്ങിപ്പോകുന്നതും പുലര്‍ച്ചെ നാലേകാലോടെ മടങ്ങിയെത്തുന്നതും ലോഡ്ജിന്റെ സിസിടിവിയില്‍ കാണാം. ആയുധത്തില്‍ അടക്കമുള്ള വിരല്‍ അടയാളങ്ങളാണ് പ്രതി അമിത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ കാരണം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമിത് ഉറാങിനെ കുടുക്കിയത് ഇന്‍സ്റ്റാഗ്രാം ഭ്രമമായിരുന്നു. സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം ഓപ്പണ്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആണ് പ്രതി പിടിയിലായത്. സിസിടിവി പരിശോധനയില്‍ പ്രതി രക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയപ്പോഴാണ് കൊലപാതക സ്ഥലത്ത് നിന്നും മോഷ്ടിച്ച ഫോണ്‍ ഇയാള്‍ ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം തൃശൂരിലെത്തി മാള മേലടൂരിലെ കോഴിഫാമിന്റെ കെട്ടിടത്തില്‍ നിന്നുമായിരുന്നു അമിതിനെ പിടികൂടിയത്.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions