യു.കെ.വാര്‍ത്തകള്‍

കാണികള്‍ക്കായി ദിനോസറുകളുടെ വിസ്മയ കാഴ്ചയൊരുക്കി ലണ്ടന്‍

ലണ്ടന്‍: ദിനോസറുകളുടെ ലോകത്തെ കഥപറഞ്ഞ ജുറാസിക്ക് വേള്‍ഡ് എന്ന സിനിമ കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സിനിമയിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ദിനോസറുകളുടെ ലോകത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ലണ്ടനിലെ 'PREHISTORIC PLANET: DISCOVERING DINOSAURS' എക്‌സിബിഷനിലൂടെ.

എക്‌സിബിഷന്‍ ഹാളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ജുറാസിക്ക് വേള്‍ഡ് സിനിമയിലെ കഥാപാത്രങ്ങളുടെ അവസ്ഥയിലേക്ക് നമ്മളും എത്തിപ്പെടും. ഭീമാകാരന്മാരായ ദിനോസറിന്റെ തൊട്ടടുത്ത് നിന്ന് അതിന്റെ വലുപ്പവും ഭീകരതയും മനസ്സിലാക്കാവുന്ന സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി സിസ്റ്റം ഉപയോഗിച്ചുള്ള ഈ പ്രദര്‍ശനം ദിനോസറിന്റെ ലോകത്തേക്ക് കാണികളെ എത്തിക്കുന്നു. വളരെ മികച്ച ഗ്രാഫിക്‌സും 3D ആനിമേഷനും സൗണ്ട് സിസ്റ്റങ്ങളും യഥാര്‍ത്ഥ ദിനോസറിന് തൊട്ടടുത്തു നില്‍ക്കുന്ന അനുഭവം നല്‍കി കാണികളെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല. 'UNIVERSAL PICTURES ന്റെ JURASSIC WORLD; REBIRTH' ട്രെയിലറും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ദിനോസറുകളുടെ ചലനങ്ങള്‍ പുനര്‍സൃഷ്ടിച്ച ഈ ട്രെയിലറിന് ആഗോള തലത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലണ്ടനിലെ ദിനോസര്‍ എക്‌സിബിഷന്‍ നവംബര്‍ 2 വരെ നീണ്ടു നില്‍ക്കും.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions