നല്ലൊരു ജീവിത പങ്കാളിയെ കിട്ടാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ടെന്ന് നടി ശാന്തി കൃഷ്ണ. രണ്ട് കല്യാണം കഴിച്ചു. എന്നാല്‍ താന്‍ ആഗ്രഹിച്ചപോലെയൊരാളെ കിട്ടിയില്ലെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അവര്‍.
'കൊടുക്കാനായിട്ട് ഇപ്പോഴും എന്റെ മനസില്‍ ധാരാളം സ്‌നേഹമുണ്ട്. പക്ഷേ അങ്ങനെ എന്നെ മനസിലാക്കി ലൈഫിലൊരാള്‍ വന്നില്ലല്ലോ എന്ന വിഷമമുണ്ട്. അത് ജീവിതത്തിന്റെ ഭാഗമാണ്. എന്റെ മക്കളും ഫാമിലിയുമാണ് എറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മക്കളില്ലെങ്കില്‍ ഞാനില്ല. രണ്ട് മക്കളും പക്വതയുള്ളവരാണ്. എനിക്ക് സങ്കടം വന്നാല്‍ അവരാണ് ആശ്വസിപ്പിക്കുക. അമ്മയുടെ ലൈഫിലെന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം.
എന്റെ ലൈഫിലെ രണ്ട് പാര്‍ട്‌ണേഴ്സും എനിക്ക് ശരിയായില്ല. അത്രയേ വിധിയുണ്ടാകൂ. പറയാന്‍ പറ്റില്ല. തീര്‍ച്ചയായും നല്ലൊരു പാര്‍ട്ണറെ മിസ് ചെയ്യുന്നുണ്ട്. നമുക്ക് പറയാന്‍ പറ്റില്ല. ഒന്നും ഞാന്‍ പ്ലാന്‍ ചെയ്യുന്നില്ല. ലൈഫിന്റെ മൂവ്‌മെന്റില്‍ അങ്ങനെ ആരെങ്കിലും, 'വരൂ' എന്നൊക്കെ പറയുമോയെന്നാര്‍ക്കറിയാം. ഇതെനി വിവാദമാകരുത് കേട്ടോ. ഞാര്‍ ചുമ്മാ തമാശ പറഞ്ഞതാണ്. ഇപ്പോള്‍ ആരുമില്ല. ഞാന്‍ വളരെ സന്തോഷത്തിലാണ്. മക്കളാണ് എല്ലാം. വീണ്ടും ഡാന്‍സ് ക്ലാസ് തുടങ്ങനാണ് ആഗ്രഹം. ഞാന്‍ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു. മൈന്‍ഡ് അതില്‍ ഫോക്കസ് ചെയ്യുകയാണ്. സിനിമ ഇല്ലെങ്കിലും ജീവിക്കേണ്ടേ.'- നടി വ്യക്തമാക്കി.
'ഞാന്‍ അനുഭവിച്ചത് എന്റെ ശത്രു പോലും അനുഭവിക്കരുതേ എന്നേ ഞാന്‍ പ്രാര്‍ത്ഥിക്കാറുള്ളൂ. കാരണം ഞാന്‍ അത്രയും അനുഭവിച്ചിട്ടുണ്ട്. കഥയൊക്കെ എഴുതിക്കഴിഞ്ഞാല്‍, ഇങ്ങനെയൊക്കെ നടക്കുമോയെന്ന് ആളുകള്‍ക്ക് തോന്നും. പക്ഷേ ജീവിതത്തില്‍ അത്രയും കഷ്ടപ്പെട്ടതാണ്. ലൈഫിന്റെ എല്ലാ വശങ്ങളും കണ്ടിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു.'- ശാന്തി കൃഷ്ണ പറഞ്ഞു.