യു.കെ.വാര്‍ത്തകള്‍

ആദ്യ വാങ്ങലുകാര്‍ക്ക് വീട് വിലയുടെ 95% കടമെടുക്കാം; മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തുടരും

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്നവിധം 5% ഡെപ്പോസിറ്റില്‍ ലഭിച്ചിരുന്ന മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം തുടരും. മുന്‍ ഗവണ്‍മെന്റ് നടപ്പാക്കിയ സ്‌കീം കാലാവധി അവസാനിച്ചതോടെയാണ് പുതിയ സ്ഥിരം പദ്ധതി നിലവില്‍ വരുമെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.

ഈ മാസം നിലവില്‍ വരുന്ന പുതിയ സ്‌കീം പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഭവനവിലയുടെ 95% കടമെടുക്കാന്‍ സാധിക്കും. 2021-ല്‍ നടപ്പാക്കിയ മോര്‍ട്ട്‌ഗേജ് ഗ്യാരണ്ടി സ്‌കീം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.

കഴിഞ്ഞ മാസത്തെ ചാന്‍സലറുടെ സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ പദ്ധതി വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റ് രേഖകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് 5% ഡെപ്പോസിറ്റില്‍ യുകെയില്‍ ഉടനീളം വീട് വാങ്ങാനുള്ള സാധ്യത വീണ്ടും തെളിഞ്ഞത്.

വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട് തിരിച്ചുപിടിക്കുന്ന പക്ഷം ലെന്‍ഡര്‍ക്ക് വരുന്ന നഷ്ടത്തില്‍ ഒരു ഭാഗം ഗവണ്‍മെന്റ് വഹിക്കുന്നതാണ് സ്‌കീം. സാധാരണമായി ലെന്‍ഡര്‍മാര്‍ ഏറ്റവും കുറവ് 10% മുതല്‍ 20% വരെ ഡെപ്പോസിറ്റ് ആവശ്യപ്പെടും.

സ്‌കീം ആരംഭിച്ച ശേഷം 53,000 മോര്‍ട്ട്‌ഗേജുകള്‍ ഇത് ഉപയോഗിച്ച് നടത്തിയിട്ടുണ്ട്.

  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions