യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധനം നടപ്പാക്കിയേക്കും

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ പറഞ്ഞു. കടുത്ത നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രായപരിധി പരിശോധനാ നിയങ്ങള്‍ ജൂലൈ അവസാനം തുടങ്ങും. കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

എഐ ഉള്‍പ്പെടെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് സുരക്ഷാ ഭീഷണി കൂടുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുക.

കുട്ടികള്‍ക്ക് ലഭിക്കുന്ന ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ദോഷകരമാണോ എന്നു കണ്ടുപിടിക്കാന്‍ സാങ്കേതിക സഹായം തേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

തെരഞ്ഞെടുപ്പ് പത്രികയില്‍ ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനത്തിലൊന്നായിരുന്നു കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ. പുതിയ നിയമങ്ങള്‍ ശക്തമാക്കി അവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

നിയമ നിര്‍മ്മാണം കൊണ്ടുവന്ന് സുരക്ഷിതമാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌കൂളില്‍ നിരോധിക്കണമെന്നതുള്‍പ്പെടെ ആവശ്യങ്ങളുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ ഫോണ്‍ കൊണ്ടുപോകുന്നതില്‍ വലിയ എതിര്‍പ്പാണ് ഉയരുന്നത്. വിഷയത്തില്‍ മികച്ച തീരുമാനങ്ങളെടുക്കുമെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു.

  • ആദ്യ വീട് വാങ്ങുന്നവര്‍ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള്‍ ഭവന ഉടമകള്‍ക്ക് നേട്ടം
  • ലണ്ടനില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഫേസ് റിക്കഗ്‌നിഷന്‍ കാമറ വരുന്നു
  • ആന്‍ഡി ബേണ്‍ഹാം മന്ത്രിസഭാ രൂപീകരിച്ചാല്‍ റേച്ചല്‍ റീവ്‌സിന് സ്ഥാനമാറ്റമുണ്ടായേക്കും
  • യുകെ ചുട്ടുപൊള്ളുന്നു; സ്‌കൂളുകള്‍ അടയ്ക്കുന്നു, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
  • എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ആന്‍ഡി ബേണ്‍ഹാം; ഇനി പ്രധാനമന്ത്രി കസേരയിലേക്ക്
  • 10 വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്‍! യുകെയില്‍ സംഭവിക്കുന്നത്...
  • ബാറ്റര്‍സിയില്‍ 17കാരന്‍ കുത്തേറ്റ് മരിച്ച കേസ്; 14കാരനെതിരെ കൊലക്കുറ്റം
  • നാട്ടില്‍നിന്നെത്തിയ കോട്ടയം സ്വദേശിനി വിസ്റ്റണിലും കോലഞ്ചേരി സ്വദേശി പോര്‍ട്‌സ്മൗത്തിലും വിടവാങ്ങി
  • ബ്രിട്ടനില്‍ ചൂട് അതിശക്തം; റെഡ് അലര്‍ട്ട് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജി പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍; ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വമാറ്റത്തിന് തുടക്കം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions