യു.കെ.വാര്‍ത്തകള്‍

പലസ്തീന്‍ സമരക്കാര്‍ നിരോധനം മറികടന്ന് തെരുവിലിറങ്ങി ; യുകെയിലാകെ പ്രതിഷേധം; നൂറിലേറെ പേര്‍ അറസ്റ്റില്‍

യുകെയില്‍ ഇസ്രയേലിനെതിരെ വന്‍ പ്രതിഷേധവുമായി പലസ്തീന്‍ അനുകൂല സംഘടന.പ്രതിഷേധത്തില്‍ നൂറിലേറെ പേര്‍ അറസ്റ്റിലായി. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. പലസ്തീന്‍ ആക്ഷന്‍ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചം തുടരുകയാണ്. ഡിഫന്‍സ് അവര്‍ ജ്യൂറിസ് എന്ന സംഘടനയില്‍ വംശഹത്യയെ എതിര്‍ക്കുന്നു, പലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്ന എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.

പാര്‍ലമെന്റ് വളപ്പില്‍ നിന്ന് 66 പേര്‍ പിടിയിലായി. ഭീകര വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ്. ഇനിയും 50 ബന്ദികള്‍ ഹമാസിന്റെ കൈയ്യിലെന്ന് വ്യക്തമാക്കുന്ന പ്ലകാര്‍ഡുമായി ഇസ്രയേല്‍ അനുകൂല പ്രകടനവും ഒരു വിഭാഗം നടത്തി.

നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണച്ചതിന് കഴിഞ്ഞ ദിവസം ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. സമാനമായ കാരണത്തില്‍ ബ്രിസ്റ്റോളില്‍ 17 പേരും, കോണ്‍വാളിലെ ട്രൂറോ കത്തീഡ്രലിന് സമീപത്ത് വെച്ച് എട്ടുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവരും കസ്റ്റഡിയില്‍ തുടരുകയാണ്

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് ആയിരുന്നു സര്‍ക്കാര്‍ നിരോധിച്ചത്. സംഘടനയില്‍ അംഗത്വം ഉണ്ടാവുക, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടും. തീവ്രവാദ വിരുദ്ധ നിയമം 2020ന് കീഴില്‍ 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ ഇടയുള്ള കുറ്റമാണിത്. നിരോധനത്തിനു കീഴില്‍, മുദ്രാവാക്യം വിളിച്ചോ, സൂചനകള്‍ നല്‍കുന്ന വസ്ത്രങ്ങള്‍ ധരിച്ചോ, പതാക പോലുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചോ, മുദ്രാവാക്യം മുഴക്കിയോ സംഘടനയ്ക്ക് പിന്തുണ നല്‍കുന്നതും, കുറ്റകൃത്യമായി പരിഗണിക്കപ്പെടും.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions