നാട്ടുവാര്‍ത്തകള്‍

എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാറിന് മാനസിക ആഘാതം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന ദൃശ്യങ്ങള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരണമടഞ്ഞു. അവിശ്വസനീയമായി രക്ഷപ്പെട്ടത് യുകെ പൗരത്വം ഉള്ള ഇന്ത്യക്കാരന്‍ വിശ്വാഷ് കുമാര്‍ രമേശ് മാത്രമാണ്. അപകടത്തില്‍ നിന്നും ചെറിയ പരുക്കുകളോടെ ഒരാള്‍ രക്ഷപ്പെട്ട് വരുന്ന ദൃശ്യങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. 'അത്ഭുത മനുഷ്യനെന്നും', 'ദൈവത്തിന്റെ സന്തതിയെന്നും', 'പ്രതീക്ഷയുടെ ചിഹ്നമെന്നും' മാധ്യമങ്ങള്‍ വിശേഷിപ്പിച്ചെങ്കിലും ജീവനോടെ രക്ഷപ്പെട്ട നിമിഷത്തെ ശപിക്കുകയാണ് 40-കാരന്‍ വിശ്വാഷ് കുമാര്‍ രമേഷ്.

കണ്‍മുന്നില്‍ എല്ലാവരും മരിക്കുന്ന കാഴ്ച കണ്ട വിശ്വാഷിന് ഇതില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. ദിവസവും ദുഃസ്വപ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയാണ്. 242 പേരില്‍ താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ പശ്ചാത്താപമാണ് ഈ മനുഷ്യനെ അലട്ടുന്നത്. വിശ്വാഷ് ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് ഇദ്ദേഹത്തിന്റെ ലെസ്റ്ററിലുള്ള ബന്ധു ക്രുണാല്‍ കേശവ് പറയുന്നു.

ഉറങ്ങിയാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സ്വപ്‌നം തേടിയെത്തുന്ന അവസ്ഥയിലാണെന്ന് കേശവ് വെളിപ്പെടുത്തി. സഹോദരന്‍ 35-കാരന്‍ അജയ് ഉള്‍പ്പെടെ മരണപ്പെട്ടതോടെ 'അത്ഭുതകരമായ രക്ഷപ്പെടല്‍' ഇദ്ദേഹത്തെ വേട്ടയാടുകയാണ്. ഇന്ത്യയിലെ ഡിയുവില്‍ ഫിഷിംഗ് ബിസിനസ്സ് നടത്തിയിരുന്ന സഹോദരന്മാര്‍ ഓഫ് സീസണില്‍ ലെസ്റ്ററിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

വിമാനം ഇടിച്ചിറങ്ങിയപ്പോള്‍ ബോയിംഗ് 787 ഡ്രീംലൈനറിലെ ഫ്യൂസലേജിന് സമീപം രൂപപ്പെട്ട വിടവിലൂടെ എളുപ്പം പുറത്തിറങ്ങാന്‍ കവിഞ്ഞതാണ് വിശ്വാഷിന്റെ ജീവന്‍ രക്ഷിച്ചത്. മറ്റുള്ളവര്‍ക്ക് ഇതിനുള്ള സാവകാശം കിട്ടാതെ വന്നതോടെ പൊട്ടിത്തെറിച്ച് യാത്രക്കാരും, ക്രൂവും കത്തിയമരുകയായിരുന്നു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions