യു.കെ.വാര്‍ത്തകള്‍

വിമാനത്തിലിരുന്ന് അടിച്ചു ഫിറ്റായി ഹീത്രുവില്‍ ഇറങ്ങിയ 9 അമേരിക്കന്‍ സ്‌കൂള്‍ കുട്ടികള്‍ അറസ്റ്റില്‍

ലണ്ടന്‍: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അനധികൃതമായി മദ്യം വാങ്ങി കഴിച്ച് വിമാനത്തില്‍ ബഹളം കലഹമുണ്ടാക്കിയതിന് കൗമാരക്കാര്‍ ഹീത്രുവില്‍ അറസ്റ്റിലായി.ഒന്‍പത് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് വെര്‍ജിന്‍ ജെറ്റില്‍ ഇത്തരത്തില്‍ കുടിച്ച് കൂത്താടിയതിന് ഹീത്രൂവില്‍ അറസ്റ്റിലായത്. 17 ഉം 18 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ ഒരു സ്‌കൂള്‍ ട്രിപ്പിലായിരുന്നു അവരുടേ വിമാനത്തിനുള്ളിലെ പാനീയം ആല്‍ക്കഹോള്‍ ആക്കി ടോപ് അപ് ചെയ്തതും വിമാനം 30,000 അടി ഉയരത്തില്‍ പറക്കുമ്പോള്‍ മദ്യപിച്ച് ബഹളം വെച്ചതും.

കുപിതരായ അധ്യാപകര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും അവരെ നിയന്ത്രിക്കാനായില്ല. 20 വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘത്തിലെ ഒന്‍പത് പേരായിരുന്നു കുഴപ്പക്കാര്‍. ഇതോടെ ക്യാപ്റ്റന്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വെര്‍ജിന്‍ ഫ്‌ലൈറ്റ് വി എസ് 008 ടെര്‍മിനല്‍ 3ല്‍ എത്തിയപ്പോള്‍ വലിയൊരു പോലീസ് സന്നാഹം അവിടെ കാത്തു നില്‍ക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ ലഹളയുണ്ടാക്കിയ എട്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.

പിന്നീട് അവരെ ഹീത്രൂവിലെ പോളാര്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സെല്ലിലടച്ചു. മദ്യലഹരിയും ഹാംഗ്ഓവറും മാറി പിറ്റേന്നാണ് അവര്‍ ഉണര്‍ന്നത്. ഏന്നാല്‍, പോലീസ് അവര്‍ക്ക് മേല്‍ കേസുകളൊന്നും ചാര്‍ജ്ജ് ചെയ്തില്ല. ഉടനടി അവരെ അമേരിക്കന്‍ മണ്ണിലേക്ക് തിരിച്ചു വിടാനായിരുന്നു പോലീസ് നിര്‍ദ്ദേശം നല്‍കിയത്. ഒരു ഒഴിവുകാലം നഷ്ടപ്പെട്ടതു തന്നെ അവര്‍ക്കുള്ള ശിക്ഷയാകുമെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, വെര്‍ജിന്‍ അവരെ തിരിച്ചു കൊണ്ടുപോകാന്‍ വിസമ്മതിച്ചു. റിട്ടേണ്‍ ടിക്കറ്റ് എടുത്തതിനാല്‍, വെര്‍ജിന് അവരെ തിരിച്ചെത്തിക്കാന്‍ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഒന്‍പത് പേരെയും ഒന്നിച്ചു കൊണ്ടുപോകാതെ ഒന്‍പത് വ്യത്യസ്ത വിമാനങ്ങളില്‍ അമേരിക്കയിലെ വ്യത്യസ്ത ഇടങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions