യു.കെ.വാര്‍ത്തകള്‍

മോഹിച്ച ശമ്പളവര്‍ധനവ് കിട്ടാനായി 'ദീര്‍ഘകാല സമരത്തിന് തയാറെന്ന് ബിഎംഎ

29 ശതമാനം ശമ്പളവര്‍ധനവ് എന്ന ആവശ്യം നേടിയെടുക്കാന്‍ 'ദീര്‍ഘകാല സമരത്തിന് തയാറെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍(ബിഎംഎ) .റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നഷ്ടമായ ശമ്പളമൂല്യം കിട്ടണമെന്ന് അവര്‍ വാദിക്കുന്നു. മുന്‍ ടോറി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ ജനങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നതില്‍ ഈ റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ സുപ്രധാനമായി മാറിയിരുന്നു.

എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ആസ്വദിച്ച് ഭരണത്തിലേറിയ ലേബര്‍ ഗവണ്‍മെന്റ് പാരിതോഷികമായി നല്‍കിയ ശമ്പളവര്‍ദ്ധനവിലും ഇവര്‍ തൃപ്തരല്ല. ഇതോടെ വീണ്ടും സമരപാതയിലാണ് ഡോക്ടര്‍മാര്‍. ശമ്പളവര്‍ദ്ധന 5.4 ശതമാനത്തില്‍ കൂടുതല്‍ നല്‍കാനില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ആവര്‍ത്തിക്കുന്നു. എങ്കില്‍ മോഹിച്ച വര്‍ദ്ധന കിട്ടുന്നത് വരെ സമരമെന്ന നിലപാടാണ് ഇവര്‍ പുറത്തിറക്കുന്നത്.

വമ്പന്‍ വര്‍ദ്ധന ലഭിക്കുന്നത് വരെ പോരാടാന്‍ 1 മില്ല്യണ്‍ പൗണ്ടിന്റെ യുദ്ധ ഫണ്ടാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദീര്‍ഘകാല പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വെസ് സ്ട്രീറ്റിംഗുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇതുമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നിലപാട്.

സമ്മര്‍ വരെ ദുരിതം നീട്ടിക്കൊണ്ട് പോകാനുള്ള തോതില്‍ ഫണ്ട് റിസര്‍വ് ചെയ്തിട്ടുണ്ടെന്നും ബിഎംഎ മന്ത്രിമാരെ ഓര്‍മ്മിപ്പിക്കുന്നു. 29 ശതമാനം വര്‍ദ്ധനവ് ലഭിക്കാനായി 1 മില്ല്യണ്‍ പൗണ്ടാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഇത് 50 മില്ല്യണ്‍ പൗണ്ട് വരെ നീട്ടാനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ടെന്ന് ബിഎംഎ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ 7 മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെ ഒത്തുതീര്‍പ്പ് നടക്കില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.

  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions