യു.കെ.വാര്‍ത്തകള്‍

നിയന്ത്രണങ്ങള്‍ ഫലിക്കുന്നില്ല; ബോട്ടിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം 50% കൂടി

യുകെയ്ക്ക് തലവേദനയായി അനധികൃത കുടിയേറ്റക്കാരുടെ വരവ് കൂടുന്നു. ഫ്രാന്‍സുമായി ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാന്‍ കൊണ്ടുവന്ന പദ്ധതികള്‍ വിജയിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്ന് ബോട്ടുകളില്‍ എത്തിയവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം അമ്പതു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

2025 ല്‍ ഇതുവരെ 21000 പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ തടയുന്നത് പരാജയപ്പെട്ടതോടെ വീണ്ടും വിമര്‍ശനമുയരുകയാണ്.

ബോട്ടുകളില്‍ യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് തിരിച്ചടയ്ക്കാനുള്ള കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിരുന്നു. ഫ്രാന്‍സിലേക്ക് തിരിച്ചയക്കുമ്പോള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാര്‍ത്ഥികളെ ഫ്രാന്‍സില്‍ നിന്ന് യുകെയും സ്വീകരിക്കും.ആഴ്ചയില്‍ 50 പേരെ വരെ തിരിച്ചയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മുതല്‍ 170000ല്‍ അധികം പേര്‍ ചെറിയ ബോട്ടുകളില്‍ യുകെയിലെത്തിയിട്ടുണ്ട്.



  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions