നാട്ടുവാര്‍ത്തകള്‍

ഉപരാഷ്ട്രപതിയുടെ നാടകീയ രാജി തരൂരിന് വേണ്ടിയോ? സംശയമുന്നയിച്ചു കോണ്‍ഗ്രസ്

അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിനേക്കാള്‍ വളരെയധികം കാര്യങ്ങള്‍ ഉണ്ടാകാമെന്ന് വിശ്വസിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

പെട്ടെന്നുള്ള സംഭവവികാസത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ജയറാം രമേശ്, ഇന്നലെ താന്‍ ധന്‍ഖറിനൊപ്പം ഉണ്ടായിരുന്നുവെന്നും പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അദ്ദേഹവുമായി ഒരു സംഭാഷണം നടത്തിയിരുന്നുവെന്നും പറഞ്ഞു. ധന്‍ഖറിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെങ്കിലും, രാജിക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് സംശയമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. '

വ്യക്തിപരമായി, എനിക്ക് നല്ലതായി തോന്നിയില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചത്. അദ്ദേഹവുമായി എനിക്ക് വളരെ നല്ല ബന്ധവുമുണ്ടായിരുന്നു. ഒരു വിദ്വേഷവും ഉണ്ടായിരുന്നില്ല. അദ്ദേഹം മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു പറയുകയും ഹൃദയത്തില്‍ സൂക്ഷിക്കാതിരിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പൊരുത്തപ്പെടുന്നില്ലെങ്കിലും, അദ്ദേഹം ഒരിക്കലും കാര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നില്ല. രാജ്യസഭയില്‍ സംസാരിക്കാന്‍ എനിക്ക് കൂടുതല്‍ സമയം വേണമെന്ന് ആഗ്രഹിച്ചപ്പോള്‍, അദ്ദേഹം എനിക്ക് കൂടുതല്‍ സമയം നല്‍കുമായിരുന്നു, സിബല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉപരാഷ്ട്രപതിയുടെ നാടകീയ രാജി ശശി തരൂരിനെ കൊണ്ടുവരാനാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയ രാജി പ്രഖ്യാപനം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions