യു.കെ.വാര്‍ത്തകള്‍

5 ദിവസത്തെ ഡോക്ടര്‍മാരുടെ സമരം എന്‍എച്ച്എസിന് 87 മില്ല്യണ്‍ പൗണ്ടിന്റെ ബില്‍ സമ്മാനിക്കും

അഞ്ചു ദിവസത്തെ റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് രോഗികള്‍ക്കും എന്‍എച്ച്എസിനും കനത്ത ആഘാതമായി മാറുമെന്ന് മുന്നറിയിപ്പ്. പണിമുടക്കുമ്പോള്‍ ഇത് രോഗികള്‍ക്ക് കനത്ത ദുരിതമാണ് സമ്മാനിക്കുക. ചികിത്സകളും, ഓപ്പറേഷനും ഉള്‍പ്പെടെ മുടങ്ങും. രോഗികളുടെ ആവലാതികള്‍ക്ക് പരിഹാരം നല്‍കാന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിയര്‍ക്കും. എന്നാല്‍ ഇതൊന്നും റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിന് വിഘാതമല്ല. 29% വര്‍ദ്ധന കിട്ടാതെ പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്.

അഞ്ച് ദിവസം പണിമുടക്കുമ്പോള്‍ ഏകദേശം 250,000 എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയോ, മാറ്റിവെയ്ക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കൂടാതെ എന്‍എച്ച്എസിന് 87 മില്ല്യണ്‍ പൗണ്ടിന്റെ ചെലവാണ് ഇത് വരുത്തിവെയ്ക്കുക. വെള്ളിയാഴ്ച മുതലാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത്.

രോഗികള്‍ക്ക് ബുദ്ധിമുട്ട് സഷ്ടിക്കുന്ന സമരങ്ങള്‍ ആരോഗ്യം കൂടുതല്‍ വഷളാക്കാനാണ് ഉപകരിക്കുകയെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിനും, എന്‍എച്ച്എസ് ഖജനാവിനും പ്രത്യാഘാതം നേരിടുമെന്ന് പോളിസി എക്‌സ്‌ചേഞ്ച് തിങ്ക്-ടാങ്ക് വ്യക്തമാക്കുന്നു.

ജൂനിയര്‍ സഹജീവനക്കാര്‍ ജോലിക്ക് എത്താതെ വരുന്നതോടെ ഷിഫ്റ്റിന് 2504 പൗണ്ട് വരെ ഊതിവീര്‍പ്പിച്ച നിരക്ക് ഈടാക്കി കണ്‍സള്‍ട്ടന്റുമാര്‍ പണം വാരും. ഇത് ട്രസ്റ്റുകളുടെ ഫണ്ടിംഗിനെ നേരിട്ട് ബാധിക്കുകയും, പുതിയ സ്‌കാനര്‍ വാങ്ങുന്നതും, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും, കൂടുതല്‍ പ്രൊസീജ്യറുകള്‍ നല്‍കുന്നതും നീട്ടിവെയ്ക്കാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഇതിനിടെ സമരഘട്ടത്തില്‍ ജോലിക്ക് എത്താന്‍ കണ്‍സള്‍ട്ടന്റുമാര്‍ 6000 പൗണ്ട് നല്‍കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും സേവനങ്ങള്‍ കൃത്യമായി നല്‍കാന്‍ പര്യാപ്തമായ തോതില്‍ ഡോക്ടര്‍മാരെ ലഭിക്കുന്നത് ബുദ്ധിമുട്ടാകും.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions