നാട്ടുവാര്‍ത്തകള്‍

ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ ചാടും മുമ്പ് കഞ്ചാവ് കിട്ടി ,ലഹരിയുടെ ആവേശത്തില്‍ ചാട്ടം, ജയിലില്‍ മൊബൈലും ഉപയോഗിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലഭിച്ച സൗകര്യങ്ങളെക്കുറിച്ചു വിവരിച്ചു ഗോവിന്ദച്ചാമി. ജയിലില്‍ ഗോവിന്ദച്ചാമിമൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ജയിലില്‍ ഉണ്ടായിരുന്ന 4 പേര്‍ക്കും ജയിലില്‍ ചാട്ടം അറിയാം. കഞ്ചാവ് നല്‍കിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നല്‍കി.

ജയില്‍ ചാടുന്നത് സഹ തടവുകാര്‍ ശിഹാബ്, വിശ്വനാഥന്‍, സാബു, തേനി സുരേഷ് എന്നിവര്‍ക്ക് അറിയാമെന്നും മൊഴി നല്‍കി. ആദ്യം ഗുരുവായൂര്‍ പോയിട്ട് രാത്രിയില്‍ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാന്‍. മൊബൈല്‍ ഉപയോഗിച്ച് പാലക്കാടുകാരന്‍ ഷെല്‍വനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ലെന്നും മൊഴി.

കാനത്തൂര്‍ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയില്‍ ചാടുമ്പോള്‍ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു.

ഇതാണ് ജയില്‍ ചാടിയ വിവരം അറിയാന്‍ വൈകാന്‍ കാരണം എന്നുമാണ് ഉദ്ദോഗസ്ഥരുടെ മൊഴി. പുലര്‍ച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത്. മതില്‍ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions