യു.കെ.വാര്‍ത്തകള്‍

യോര്‍ക്ക്ഷയറില്‍ 21 കാരി കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍

യോര്‍ക്ക്ഷയറില്‍ കോര്‍ട്ട്‌നി ആംഗസ് എന്ന 21 കാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തിയെ ഡ്യൂസ്ബറിയിലെ അസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. വിന്‍ഡോ ക്ലീനിംഗ് ഉള്‍പ്പടെ പല ചെറിയ പണികളും ചെയ്ത് ജീവിക്കുന്ന വ്യക്തിയായിരുന്നു അറസ്റ്റിലായ മൈക്കല്‍ എന്ന് അയല്‍ക്കാര്‍ പറയുന്നു. കോര്‍ട്ട്‌നിയുമായി അയാള്‍ക്കുള്ള ബന്ധം എന്താണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സമീപവാസികള്‍ പറയുന്നത് കോര്‍ട്ട്‌നി ആ വീട്ടില്‍ വരുന്നത് കണ്ടിട്ടില്ലെന്നും അവര്‍ അവിടെയല്ല താമസിച്ചിരുന്നത് എന്നുമാണ്. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബാറ്റ്‌ലിയിലുള്ള ഒരു വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച കോട്ട്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഡ്യൂസ്ബറിയിലാണ് കോര്‍ട്ട്‌നി താമസിച്ചിരുന്നത്.

അതേസമയം, അറസ്റ്റിലായ മൈക്കല്‍ ആ വീട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താമസിച്ചു വരികയായിരുന്നു. ഇക്കാലത്തിനിടയില്‍ ഇയാള്‍ക്കൊപ്പം രണ്ട് പങ്കാളികള്‍ വ്യത്യസ്ത സമയങ്ങളില്‍ ഉണ്ടായിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. ഏറ്റവും ഒടുവില്‍ ഉണ്ടായിരുന്ന പങ്കാളി കുട്ടികള്‍ക്കൊപ്പം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട് വിട്ടുപോയത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions