യു.കെ.വാര്‍ത്തകള്‍

ഗാസാ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഇസ്രയേലിനോട് ബ്രിട്ടന്‍

ഗാസയിലെ യുദ്ധവും, അതേത്തുടര്‍ന്നുള്ള പ്രതിസന്ധിയും എത്രയും പെട്ടെന്ന് അവസാനിപ്പിക്കാത്ത പക്ഷം പലസ്തീനെ സ്വതന്ത്ര രാജ്യമായി യുകെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇസ്രയേല്‍ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബറോടെ പ്രഖ്യാപനം നടത്തുമെന്നും സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി.

അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്റ്റാര്‍മര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ലേബര്‍ മന്ത്രിമാരും, എംപിമാരും സമ്മര്‍ദം ചെലുത്തിയതോടെയാണ് സ്റ്റാര്‍മര്‍ ഈ പ്രഖ്യാപനത്തിലേക്ക് എത്തിയത്.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മറ്റ് രാഷ്ട്രീയ എതിരാളികളും ഈ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയാണ്. തീവ്രവാദ അക്രമം നടത്തുന്ന ഹമാസിനുള്ള സമ്മാനമാണ് ഇതെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.

തിങ്കളാഴ്ച നേരില്‍ കാണുമ്പോള്‍ പോലും സ്റ്റാര്‍മര്‍ ഈ നീക്കത്തെ കുറിച്ച് പറഞ്ഞില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഇത് ശരിയാണെങ്കില്‍ നിങ്ങള്‍ ഹമാസിന് സമ്മാനം നല്‍കുകയാണ്. അത് വേണ്ടതുണ്ടെന്ന് തോന്നുന്നില്ല', ട്രംപ് പ്രതികരിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ പ്രശ്‌നം ക്യാബിനറ്റ് തിരിച്ചുവിളിച്ച് പരിഹരിക്കുന്നത് നാണക്കേടാണെന്ന് ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു. 'പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നത് കൊണ്ട് ബന്ദികളെ വിട്ടയയ്ക്കപ്പെടുന്നില്ല. യുദ്ധവും അവസാനിക്കില്ല, ഗാസയിലേക്ക് സഹായവും ലഭിക്കില്ല. ഇത് വെറും രാഷ്ട്രീയം മാത്രമാണ്', ബാഡെനോക് കൂട്ടിച്ചേര്‍ത്തു.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions