യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ സിഖ് യുവാവിനെ കുത്തികൊലപ്പെടുത്തി; 3 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ ബ്രിട്ടീഷ് പൗരനായ സിഖ് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിലായി. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ ഫെല്‍ബ്രിഡ്ജ് റോഡിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വച്ച് ജൂലൈ 23നാണ് ഗുര്‍മുഖ് സിങ്ങ് കൊല്ലപ്പെട്ടതെന്ന് മെട്രോപൊളീറ്റന്‍ പൊലീസ് വ്യക്തമാക്കി.

ഒന്നിലധികം തവണ കുത്തേറ്റ സിങ്ങിന് എമര്‍ജന്‍സി മെഡിക്കല്‍ സംഘമെത്തി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടത് തുടയില്‍ ഗുരുതരമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരസ്പരം അറിയുന്നവര്‍ തന്നെയാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. കേസില്‍ 27കാരനായ അമര്‍ദീപ് സിങ്ങിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 5ന് വിചാരണ തുടങ്ങുന്നത് വരെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.

അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 3 സ്ത്രീകള്‍ ഉള്‍പ്പെടെ 4 പേര്‍ ഒക്ടോബര്‍ വരെ ജാമ്യത്തില്‍ പുറത്തിറങ്ങിയതായും പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions