യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് ജയിലുകളില്‍ വിദേശ ലൈംഗിക കുറ്റവാളികളുടെയും, ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡില്‍; മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടി വേഗത്തില്‍ വര്‍ധന

ബ്രിട്ടീഷ് ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഇതിന് പരിഹാരം കാണാന്‍ നിലവില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ മുന്‍കൂറായി പുറത്തുവിടാനാണ് മന്ത്രിമാര്‍ തയ്യാറാകുന്നത്. ഇതിന് പുറമെ പല കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികളെ ജയിലുകളിലേക്ക് അയയ്‌ക്കേണ്ടെന്ന കടുത്ത തീരുമാനവും മന്ത്രിമാര്‍ കൈക്കൊണ്ടിരിക്കുന്നു.

ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ ജയിലുകളില്‍ വിദേശ ക്രിമനലുകളുടെ എണ്ണം പെരുകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യമായി തടവുകാരുടെ പൗരത്വം ഉള്‍പ്പെടുത്തിയ ഔദ്യോഗിക കണക്ക് പുറത്തുവന്നതോടെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുള്ള ലൈംഗിക കുറ്റവാളികളുടെയും, ഗുരുതര ക്രിമിനലുകളുടെയും എണ്ണം റെക്കോര്‍ഡ് ഇട്ടതായി തിരിച്ചറിയുന്നത്.

ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 1731 വിദേശ ലൈംഗിക കുറ്റവാളികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. 12 മാസം കൊണ്ട് 9.9 ശതമാനം വര്‍ദ്ധനവാണ് നേരിട്ടത്. അതേസമയം കഴിഞ്ഞ വര്‍ഷത്തില്‍ ബ്രിട്ടീഷ് ലൈംഗിക കുറ്റവാളികളുടെ എണ്ണവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലിലാകുന്ന വിദേശ ക്രിമിനലുകളുടെ എണ്ണം മൂന്നരിട്ടി വര്‍ദ്ധിച്ചതായി ജസ്റ്റിസ് മന്ത്രാലയത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ കണക്ക് നോക്കിയാല്‍ ആകെയുള്ള 87,334 തടവുകാരില്‍ 12 ശതമാനം വിദേശികളാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്കില്‍ 3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വിദേശ ക്രിമിനലുകളെ തീറ്റിപ്പോറ്റാന്‍ പ്രതിവര്‍ഷം 360 മില്ല്യണ്‍ പൗണ്ടിലേറെ ചെലവ് വരുന്നതായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അനാലിസിസ് വ്യക്തമാക്കുന്നത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions