യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം


അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു അവരെ പാര്‍പ്പിക്കുന്ന ഹോട്ടലിന് മുന്നില്‍ കുടിയേറ്റ വിരുദ്ധരുടെ കടുത്ത പ്രതിഷേധം. അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ കുടിയേറ്റ വിരുദ്ധത തെറ്റാണെന്ന് അനുകൂലിര്രുന്നവരും പറയുന്നു.

ഹാംപ്ഷയര്‍, സൗത്ത്‌സീയിലെ റോയല്‍ ബീച്ച് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ, വംശീയ വിവേചനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുടിയേറ്റത്തെ അനുകൂലിക്കുന്നവരെത്തി.

പോര്‍ട്ട്സ്മത്ത്, സൗത്താംപ്ടണ്‍, ബേണ്മത്ത് എന്നിവിടങ്ങള്‍ ഉള്‍പ്പടെ പലയിടങ്ങളിലും നൂറു കണക്കിന് കുടിയേറ്റ വിരുദ്ധരാണ് ഒത്തു കൂടിയത്. എല്ലായിടങ്ങളിലും, അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന സ്ഥലങ്ങളിലാണ് പ്രതിഷേധം.

സ്റ്റാന്‍ഡ് അപ് ടു റേസിസം പോര്‍ട്ട്സ്മത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കുടിയേറ്റാനുകൂലികള്‍ പ്രകടനം നടത്തിയത്. 'അഭയാര്‍ത്ഥീകള്‍ക്ക് സ്വാഗതം' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. ഏതായാലും കുടിയേറ്റ വിരുദ്ധ വികാരം ശക്തമായതോടെ കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ സുരക്ഷ കൂട്ടിയിരിക്കുകയാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions