യു.കെ.വാര്‍ത്തകള്‍

നണീറ്റണില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; 2 പേരെ കോടതിയില്‍ ഹാജരാക്കി

യുകെയെ ഞെട്ടിച്ചു നണീറ്റണില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ചെയ്തു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പുരുഷന്മാരെ കോടതിയില്‍ ഹാജരാക്കി. പ്രധാന പ്രതിയായ അഹമ്മദ് മുലഖില്‍ രണ്ട് ബലാത്സംഗ കുറ്റങ്ങള്‍ ആണ് നേരിടുന്നുത്. രണ്ടാം പ്രതിയായ മുഹമ്മദ് കബീറിന്റെ മേല്‍ 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കഴുത്ത് ഞെരിച്ച് കൊല്ലല്‍, ബലാത്സംഗത്തിന് സഹായിക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിയിരിക്കുന്നത്.

പ്രതികളായ രണ്ടുപേരും അനധികൃത കുടിയേറ്റക്കാരാണെന്ന ആരോപണം വാര്‍വിക്ഷയര്‍ കൗണ്ടി കൗണ്‍സില്‍ നേതാവ് ജോര്‍ജ് ഫിഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല . വാര്‍വിക്ഷയര്‍ പോലീസും ഹോം ഓഫീസും അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മറച്ചുവെച്ചതായി ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം മറ്റൊരു കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഒഴിവാക്കാനാണിത്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. ഇതില്‍ വംശീയതയോ കുടിയേറ്റം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions