യു.കെ.വാര്‍ത്തകള്‍

യുകെയെ പിടിച്ചുലച്ച് ഫ്ലോറിസ് കൊടുങ്കാറ്റ്; കനത്ത നാശം ; ജനജീവിതം താറുമാറായി; വൈദ്യുതി മുടങ്ങി, വ്യോമ- റോഡ് ഗതാഗതത്തെയും ബാധിച്ചു

മണിക്കൂറില്‍ 124 മൈല്‍ വേഗത്തില്‍ ആഞ്ഞുവീശിയ ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കന്‍ അംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടു.

റെയില്‍, വ്യോമ ,റോഡ് ഗതാഗതം താറുമാറായി. വലിയ മരങ്ങള്‍ വീണതു നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗതാഗതം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ന്യൂകാസില്‍ മുതല്‍ വടക്കോട്ടേക്കുള്ള എല്ലാ റെയില്‍ സര്‍വീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിര്‍ത്തിവച്ചു. സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.

ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍ത്ത്, സൗത്ത് ലങ്കാഷെയര്‍ എന്നിവിടങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. ശക്തമായ കാറ്റില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ജെറ്റ് 2 വിന്റെ ഒരു വിമാനം, കൊടുങ്കാറ്റില്‍ പെട്ട് നിലത്തിറങ്ങാന്‍ ക്ലേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ശക്തമായ കാറ്റില്‍ വിമാനത്തിന്റെ ചിറകുകള്‍ ഊഞ്ഞാലില്‍ എന്നപോലെ ഇരു വശത്തേക്കും ആടുകയായിരുന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. അതോടൊപ്പം റോഡുകളും പലയിടങ്ങളില്‍ അടച്ചിരുന്നു. ഇന്നലെ ആറു മണിമുതല്‍ തന്നെ ബ്രിട്ടന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുനു.

ആംബര്‍ മുന്നറിയിപ്പുണ്ടായിരുന്ന സ്‌കോട്ട്‌ലാന്‍ഡിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായിരുന്നു. അബര്‍ഡീന്‍ഷയറിലും പടിഞ്ഞാറന്‍ ഹൈലാന്‍ഡ്‌സിലും മരങ്ങള്‍ വീണും കാമ്പര്‍വാനുകള്‍ മറിഞ്ഞും റോഡ് ഗതാഗതം തടസപ്പെട്ടു. അതുപോലെ ഗ്ലാസ്‌ഗോയില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡിലെ പല ദ്വീപുകളിലേക്കുമുള്ള 2024-25 വര്‍ഷത്തെ ആറാമത്തെ പേരിട്ട കൊടുങ്കാറ്റാണ് ഫ്‌ളോറിസ്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions