സിനിമ

'കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോള്‍ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറി'-സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പത്രിക തളളിയതിന് പിന്നാലെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെ​ഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും ഒരഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു. 'ഏകദേശം മുക്കാല്‍ മണിക്കൂറോളം മമ്മൂക്ക എന്നെ വിളിച്ചു സംസാരിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്നും ഇത് നിങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇങ്ങനെയൊരു സാഹചര്യം അദ്ദേഹത്തിന്റെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ ഇതേ നിലപാട് തന്നെയായിരിക്കുമോ എടുക്കുക എന്ന് താന്‍ തിരിച്ചു ചോദിച്ചതായി’ സാന്ദ്ര പറയുന്നു.

'പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയെ ബാധിക്കും, സിനിമ ചെയ്യാന്‍ പറ്റില്ല, നിര്‍മ്മാതാക്കള്‍ തീയേറ്ററില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല, അതിനാല്‍ മിണ്ടാതിരിക്കണം' എന്നൊരു സ്റ്റാന്‍ഡായിരിക്കുമോ മമ്മൂക്ക എടുക്കുക എന്നും താന്‍ ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി 'ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ, അതിനകത്ത് ഞാന്‍ ഒന്നും പറയുന്നില്ല, ഇഷ്ടം പോലെ ചെയ്തോളൂ' എന്ന് പറഞ്ഞതായി സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തിന് ശേഷം തനിക്ക് വാക്ക് തന്നിരുന്ന ഒരു പ്രോജക്ടില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര തോമസ് പറഞ്ഞു. ‘ഞാനിവിടെ തന്നെയുണ്ടാകും, എന്നെ ഇവിടെ നിന്ന് തുടച്ചു മാറ്റാനാണ് നോക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് ഞാന്‍ തീര്‍ത്ത് പറഞ്ഞു,' എന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതിന് പിന്നാലെ സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോ​ഗ്യതയുണ്ടായിട്ടും അത് തള്ളിയതിനെ ചോദ്യം ചെയ്താണ് സാന്ദ്ര കോടതിയെ സമീപിച്ചത്. നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെയാണ് മമ്മൂട്ടി സാന്ദ്രയെ വിളിച്ചത്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നടക്കുന്നത് കോടികളുടെ അഴിമതിയെന്ന് സാന്ദ്ര തോമസ് പറഞ്ഞു. തന്റെ നോമിനേഷന്‍ തള്ളിയതോടെ ധാര്‍മികമായി ജയിച്ചെന്നും പത്രിക തള്ളിയത് മറ്റ് നിര്‍മാതാക്കളുടെ തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ ആണെന്നും സാന്ദ്ര തോമസ് പറഞ്ഞു.

'ജി സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, സന്ദീപ് സേനന്‍, ആന്റോ ജോസഫ് തുടങ്ങിയവരുടെ ഗുണ്ടായിസം ഉപയോഗിച്ച് നിര്‍മാതാക്കളെ നിശബ്ദരാക്കുന്നു. എന്റെ നോമിനേഷന്‍ തള്ളിയതോടെ ധാര്‍മികമായി ഞാന്‍ ജയിച്ചു. പത്രിക തള്ളിയത് അവരുടെ തട്ടിപ്പുകള്‍ ഞാന്‍ പുറത്തുകൊണ്ടുവരുമോ എന്ന ഭയം കാരണമാണ്. തട്ടിപ്പുകളും വഴിവിട്ട ഇടപാടുകളും എല്ലാകാലത്തും മറച്ചുവെക്കാന്‍ കഴിയില്ല. നിര്‍മ്മാതാക്കളുടെ സംഘടന തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണ്', സാന്ദ്ര തോമസ് പറഞ്ഞു.

ട്രഷറര്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് സിനിമകള്‍ നിര്‍മിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാല്‍ ലിറ്റില്‍ ഹാര്‍ട്‌സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു സാന്ദ്ര നിര്‍മിച്ചത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions