യു.കെ.വാര്‍ത്തകള്‍

കൗണ്‍സില്‍ ടാക്‌സുകള്‍ വീണ്ടും വര്‍ധിപ്പിക്കും; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സകല ബില്ലുകളും കൂട്ടി ജനത്തിന്റെ നടുവൊടിച്ച സര്‍ക്കാര്‍ വീണ്ടും പിഴിച്ചിലിന്. വീണ്ടും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ പദ്ധതികള്‍ക്ക് ഫണ്ടിംഗ് കണ്ടെത്താനാണ് പുതിയ നീക്കം. ദരിദ്ര മേഖലകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കാനായി ധനിക കുടുംബങ്ങള്‍ വസിക്കുന്ന മേഖലകളില്‍ കൗണ്‍സില്‍ ടാക്‌സ് കുത്തനെ കൂട്ടാനാണ് പദ്ധതി.

ഇതിന് പുറമെ ലണ്ടന്‍, മറ്റ് ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലെ കൗണ്‍സിലുകള്‍ തങ്ങളുടെ ബജറ്റ് വെട്ടിക്കുറയ്‌ക്കേണ്ടി വരികയും ചെയ്യും. മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലും നികുതി കൂട്ടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കുന്ന ഫണ്ടിംഗിലെ വ്യത്യാസങ്ങള്‍ തിരുത്താനുള്ള മന്ത്രിമാരുടെ ശ്രമമാണ് പുതിയ പാരയുമായി വരുന്നതിന് പിന്നില്‍.

ഫണ്ടിംഗ് മാറ്റങ്ങള്‍ വരുത്തിയാല്‍ ഇംഗ്ലണ്ടിലെ കാല്‍ ശതമാനം കൗണ്‍സിലുകള്‍ക്കും ധനനഷ്ടം നേരിടുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. അതേസമയം ധനിക മേഖലകളില്‍ നികുതി കൂട്ടുന്നതിനൊപ്പം ബജറ്റ് കുറയ്ക്കുകയും ചെയ്യുന്നത് ബിന്‍ കളക്ഷനെയും, പ്രായമായവരുടെ പരിചരണത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions