സിനിമ

'സംസ്കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് തുടരുക തന്നെ ചെയ്യും'- വിനായകന്‍

സംവിധായകന്‍ അടൂര്‍ ​ഗോപാലകൃഷ്ണനും ​ഗായകന്‍ യേശുദാസിനുമെതിരെ അസഭ്യ പരാമര്‍ശം നടത്തിയതില്‍ കൂടുതല്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. വെള്ളയിട്ട് പറഞ്ഞാല്‍ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ എന്നും ജുബ്ബയിട്ട് ചെയ്താല്‍ അടൂര്‍ അസഭ്യമാകാതെ ഇരിക്കുമോ എന്നും വിനായകന്‍ ചോദിച്ചു. സ്ത്രീകള്‍ 'ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?, സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍ ?. സംസ്കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും', എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശരീരത്തില്‍ ഒന്നും തന്നെ അസഭ്യമായി ഇല്ല.

എന്നിരിക്കെ

സ്ത്രീകള്‍

ജീന്‍സോ, ലെഗിന്‍സോ

ഇടുന്നതിനെ

അസഭ്യമായി ചിത്രീകരിച്ച

യേശുദാസ്

പറഞ്ഞത്

അസഭ്യമല്ലേ?

സിനിമകളിലൂടെ

സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂര്‍?

വെള്ളയിട്ട് പറഞ്ഞാല്‍

യേശുദാസ് പറഞ്ഞത്

അസഭ്യം ആകാതിരിക്കുമോ?

ജുബ്ബയിട്ട് ചെയ്താല്‍

അടൂര്‍

അസഭ്യമാകാതെ ഇരിക്കുമോ?

ചാലയിലെ തൊഴിലാളികള്‍

തിയറ്ററിലെ വാതില്‍ പൊളിച്ച് സെക്സ് കാണാന്‍ ചലച്ചിത്ര മേളയില്‍ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ്

ടിക്കറ്റ്

ഏര്‍പ്പെടുത്തിയതെന്നും

അടൂര്‍ പറഞ്ഞത്

അസഭ്യമല്ലേ?

ദളിതര്‍ക്കും സ്ത്രീകള്‍ക്കും

സിനിമ

എടുക്കാന്‍ ഒന്നര കോടി രൂപ കൊടുത്താല്‍ അതില്‍ നിന്നു കട്ടെടുക്കും

എന്ന് അടൂര്‍ പറഞ്ഞാല്‍ അസഭ്യമല്ലേ?

സംസ്കൃതത്തില്‍ അസഭ്യം പറയുന്നവരോട്

പച്ച മലയാളത്തില്‍

തിരിച്ചു പറയുന്നത്

അസഭ്യമാണെങ്കില്‍

അത്

തുടരുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം അടൂരിനും യേശുദാസിനുമെതിരെ വലിയ രീതിയിലുളള അസഭ്യവര്‍ഷമാണ് വിനായകന്‍ ഫേസ്ബുക്കിലൂടെ നടത്തിയത്. ഫേ​സ്ബുക്ക് പോസ്റ്റില്‍ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു നടന്റെ അധിക്ഷേപം. തുടര്‍ന്ന് നിരവധി പേരാണ് സംഭവത്തില്‍ വിനായകനെ വിമര്‍ശിച്ച് രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുമായി നടന്‍ എത്തിയത്. പഴയ പോസ്റ്റ് വിനായകന്‍ നീക്കിയിട്ടുണ്ട്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions