സിനിമ

'ശ്വേത മേനോനെതിരെയുള്ള പരാതിക്കു പിന്നില്‍ ബാബുരാജ് ആണോ എന്നറിയില്ല'-ദേവന്‍

വിവാദ കേസില്‍ ശ്വേത മേനോന് പിന്തുണയുമായി 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേതയ്‌ക്കെതിരെ മല്സരിക്കുന്ന നടന്‍ ദേവന്‍. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചാണെന്നും അത് ശ്വേത മേനോന്റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്‌ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതില്‍ സെക്‌സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ് എന്നാണ് ദേവന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നില്‍ക്കും. താന്‍ ഇന്ന് രാവിലെ തന്നെ അംഗങ്ങളെ വിളിച്ചു. ശ്വേതയ്‌ക്കെതിരായ എഫ്‌ഐആര്‍ ബുര്‍ഷിറ്റാണ്, നോണ്‍ സെന്‍സ് ആണ് എന്നാണ് ദേവന്‍ പ്രതികരിച്ചത്.

ഇപ്പോഴത്തെ നീക്കങ്ങള്‍ അമ്മയെ തകര്‍ക്കാനാണ്. അത് വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെ സ്ത്രീകള്‍ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. സ്ത്രീകള്‍ വരുന്നത് മത്സരിച്ച് ആയിരിക്കണം. ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാബുരാജ് ആണോ എന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവില്‍ വന്നശേഷം ആരാണ് അതിന് പിന്നില്‍ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പരാതിയ്ക്ക് പിന്നില്‍ ബാബു രാജിന്റെ പങ്കു സംശയിച്ചു നടി മാലാ പാര്‍വതി രംഗത്തുവന്നിരുന്നു

സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്നും വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് ആയിരുന്നു രവീന്ദ്രന്റെ പ്രതികരണം. ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്‌നമാണ്. അഭിനേതാവിന് സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേര്‍ത്തു പിടിച്ചു കൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കള്‍ക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശമുണ്ട്. ഇതിന്റെ പിന്നിലുള്ള ശക്തി എന്തെന്ന് പോലീസ് തീരുമാനിക്കട്ടെ. ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്നതും പോലീസ് തീരുമാനിക്കണം. അഭിനേതാക്കളെ കരിവാരി തേക്കുന്ന ആളുകള്‍ക്കെതിരെയുള്ള നടപടി സിനിമ നയത്തില്‍ ഉണ്ടാവണമെന്നും നടന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions