സിനിമ

ആര്‍ക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു'- മാലാ പാര്‍വതിക്കെതിരെ പൊന്നമ്മ ബാബു

ശ്വേതാ മേനോന് എതിരായ വിവാദ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാല പാര്‍വതി നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി പൊന്നമ്മ ബാബു. കേസിനുപിന്നില്‍ ബാബുരാജല്ലെന്നും നെറികെട്ട കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് പൊന്നമ്മ ബാബു ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞത്.

'ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നില്‍ക്കില്ല എന്നാണ് എന്റെ വിശ്വാസം. ഞാന്‍ മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ ബാബുവിനെക്കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെപ്പറ്റി വല്ലതും പറഞ്ഞാല്‍ നമ്മള്‍ ബാബു രാജിന്റെ സൈഡാണ് എന്നല്ലേ പറയുന്നേ?. അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെ​റ്റ് കണ്ടാലും നമ്മള്‍ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്നുപറയുന്നത് എന്റെ കുടുംബം പോലെയാണ്. മാലാ പാര്‍വതി മീഡിയ അ​റ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവര്‍ കളത്തിലേ ഇല്ലാത്ത സ്ത്രീയാണ്. ആര്‍ക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു.

മാലാ പാര്‍വതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങള്‍. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. അവര്‍ പറയുന്നു ഇത് ഇലക്ഷന്‍ പ്രചാരണത്തിന്റെ തന്ത്രമാണെന്ന്. ഇവര്‍ക്ക് എങ്ങനെയാണ് ഇതൊക്കെ പിടുത്തം കിട്ടുന്നത്. അതെനിക്ക് മനസിലാവുന്നില്ല. അറിയാമെങ്കില്‍ കേസ് കൊടുക്കട്ടെ. അതല്ലേ ചെയ്യേണ്ടത്. വെറുതെ മീഡിയയില്‍ ഉറങ്ങി 'അമ്മ'യേയും നാ​റ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാ​റ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ?.ശ്വേത മേനോന് എതിരായ കേസ് ഗൂഢാലോചന ആണെന്ന് എനിക്ക് പറയാന്‍ പ​റ്റില്ല. എനിക്ക് തോന്നുന്നില്ല ഇങ്ങനെ ഏഴാം കൂലികളെ പോലെ ബാബുരാജ് പെരുമാറുമെന്ന്. നമ്മളെ സംബന്ധിച്ച് ബാബുരാജ് 'അമ്മ'യ്ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തു. ആര് നല്ല കാര്യം ചെയ്താലും നമ്മള്‍ മെന്‍ഷന്‍ ചെയ്യില്ലേ? - പൊന്നമ്മ ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബാബുരാജിനെതിരെ മാലാ പാര്‍വതി രംഗത്തെത്തിയത്. അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വരനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ബാബുരാജാണെന്ന് സംശയമുണ്ടെന്നാണ് മാലാ പാര്‍വ്വതി പറഞ്ഞത്. ബാബുരാജ് 'അമ്മ'യുടെ മത്സരരംഗത്ത് നിന്ന് പിന്‍മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും അവര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions