സിനിമ

മെമ്മറി കാര്‍ഡ് വിവാദം: സൈബര്‍ ആക്രമണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍

'അമ്മ' തെരഞ്ഞെടുപ്പിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിയമ നടപടി സ്വീകരിച്ച് കുക്കു പരമേശ്വരന്‍. സംഭവത്തില്‍ കുക്കു പരമേശ്വരന്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കി. മെമ്മറി കാര്‍ഡ് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നുവെന്നും യൂട്യൂബ് ചാനലുകളിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. 'അമ്മ'തെരഞ്ഞെടുപ്പിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാണ് കുക്കു പരമേശ്വരന്‍.

നടിമാരായ ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവര്‍ ആണ് ആരോപണവുമായി രംഗത്തുവന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരന്‍ മറുപടി നല്‍കണം എന്നാണ് ഇവരുടെ ആവശ്യം. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത് എന്ന് വ്യക്തമാക്കണമെന്നും നടിമാര്‍ ആവശ്യപ്പെടും.

മീ ടൂ ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനായി ഒരു യോഗം വിളിച്ചത്. ആ പരിപാടിയില്‍ അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമുണ്ടായി. കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നത് എന്ന് പറയുന്നു. എന്നാല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍ മത്സരിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ശക്തമായത്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions