യു.കെ.വാര്‍ത്തകള്‍

എ-ലെവല്‍ ഗ്രേഡുകള്‍ കുത്തനെ കൂടും; വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം

അടുത്ത ആഴ്ചയിലെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഗ്രേഡുകള്‍ കുത്തനെ കൂടുമെന്നു റിപ്പോര്‍ട്ട്. ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ പേപ്പറിലാണ് ഉന്നത ഗ്രേഡുകള്‍ മഹാമാരിക്ക് മുന്‍പത്തെ നിലയിലായിരിക്കുമെന്ന് കണ്ടെത്തലുള്ളത്.

28 ശതമാനത്തിലേറെ എന്‍ട്രികളും എ അല്ലെങ്കില്‍ എ* ഗ്രേഡ് നേടുമെന്നാണ് പറയുന്നത്. ഗ്രേഡുകള്‍ പെരുപ്പിച്ച് കാണിക്കുന്ന രീതി വീണ്ടും തിരിച്ചെത്തുകയാമെന്ന് ആശങ്കയുള്ളതായി റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രൊഫ. അലന്‍ സ്മിത്തേഴ്‌സ് വ്യക്തമാക്കി. ഈ സ്ഥിതി നിയന്ത്രിച്ച് നിര്‍ത്തിയ ശേഷമാണ് ഈ തിരിച്ചുപോക്ക്.

വ്യാഴാഴ്ച ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആയിരക്കണക്കിന് സിക്‌സ്ത് ഫോര്‍മേഴ്‌സാണ് എ-ലെവല്‍ ഫലങ്ങള്‍ നേടുക. തങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി സീറ്റ് കിട്ടുമോയെന്ന് ഇതില്‍ നിന്നും ഇവര്‍ക്ക് മനസ്സിലാക്കാം.

കഴിഞ്ഞ വര്‍ഷം 27.8 ശതമാനം എന്‍ട്രികള്‍ക്കാണ് എ അല്ലെങ്കില്‍ എ* ലഭിച്ചത്. 2020 മുതല്‍ 2022 വരെയുള്ള മഹാമാരി വിഴുങ്ങിയ വര്‍ഷങ്ങള്‍ ഒഴിച്ചുള്ള ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്. 2023-ല്‍ 27.2 ശതമാനവും, 2019-ല്‍ 25.4 ശതമാനവുമായിരുന്നു ഉയര്‍ന്ന സ്‌കോറുകാരുടെ എണ്ണം.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions