'ശ്വേതക്കെതിരായ കേസ് മോശം പ്രവണത, അപലപനീയം'- ഗണേഷ് കുമാര്‍
നടി ശ്വേതാ മേനോനെതിരെയുള്ള കേസ് മോശം പ്രവണതയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്ത്രീകള്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ആദ്യം പറഞ്ഞ ആളാണ് താനെന്നും
അതിന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരെ അപകീര്‍ത്തിപ്പെടുത്തുന്നത് അപലപനീയമാണ്. ഇത്തരം കേസുകളില്‍ ലജ്ജിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ മത്സരിക്കുന്നിടത്ത് എല്ലാം ഇത്തരം ആരോപണങ്ങള്‍ ഉയരും. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം. ശ്വേതക്കെതിരായ കേസ് പത്രത്തില്‍ പേര് വരാനുള്ള നീക്കത്തിന്‍റെന്റെ ഭാഗമാണ്. അഭിനയിച്ച സിനിമയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കുക്കു ഭരണസമിതി അംഗമല്ല. പിന്നെ അവരെങ്ങനെ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്യും. ഇതെല്ലാം കഥയായി ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഇത് ഉന്നയിച്ചതിന് പിന്നില്‍ ദുരുദേശം ഉണ്ടാകും. മെമ്മറി കാര്‍ഡിനെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.