സിനിമ

കല്യാണം കഴിക്കണമെന്ന് സ്ത്രീകള്‍ക്ക് തോന്നിയാല്‍ മാത്രം വിവാഹം കഴിക്കുക- നടി ഭാമ

വിവാഹത്തെക്കുറിച്ചുള്ള നടി ഭാമയുടെ പ്രസ്താവന മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് ഭാമ തന്റെ അഭിപ്രായം പറഞ്ഞത്. എന്നാല്‍ വിവാഹം വേണ്ട എന്നല്ല താന്‍ പറഞ്ഞതെന്നാണ് ഭാമ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

ഞാന്‍ പറഞ്ഞത് ആ അര്‍ത്ഥത്തിലല്ല. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല എന്നാണെന്ന് ഭാമ പറയുന്നു. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടേയും പുരുഷന്റേയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് നാം സ്ത്രീധനം കൊടുക്കേണ്ടത്? ഭാമ ചോദിക്കുന്നു. നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുള്ള അതിക്രമങ്ങള്‍ സ്ത്രീകള്‍ ഇന്നും നേരിടുന്നുണ്ട്. അതുകൊണ്ട് പഠിക്കുക, പെണ്‍കുട്ടികളോട് ഭാമ പറയുന്നു.

പഠിക്കാന്‍ കഴിവില്ലാത്തവര്‍ എന്തെങ്കിലും ഒരു കൈത്തൊഴില്‍ കണ്ടെത്തണം. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ജോലി ഉണ്ടാക്കിയെടുക്കണം എന്നും ഭാമ പറഞ്ഞു. അതേസമയം പങ്കാളി വേണ്ട എന്നല്ല താന്‍ പറയുന്നതിന്റെ അര്‍ത്ഥമെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് സ്ത്രീകള്‍ക്ക് തോന്നിയാല്‍ മാത്രം വിവാഹം കഴിക്കുക. എന്നാല്‍ അത് സ്ത്രീധനം കൊടുത്തിട്ടാവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തില്‍ വിവാഹം റീ ഡിസൈന്‍ ചെയ്യാന്‍ പറ്റണം', ഭാമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, താന്‍ പുരുഷന്മാര്‍ക്ക് എതിരല്ലെന്നും ഇരുഭാഗത്തും ശരിയും തെറ്റിയും ഉണ്ടാകാമെന്നും ഭാമ പറയുന്നു. പങ്കാളിയെന്നാല്‍ പരസ്പരം താങ്ങാന്‍ കഴിയുന്നവരായിരിക്കണം. നമുക്ക് എന്താണ് ഈ വിവാഹ ബന്ധത്തിലൂടെ വേണ്ടതെന്നതില്‍ വ്യക്തമായ ധാരണ വേണമെന്നും നടി അഭിപ്രായപ്പെടുന്നുണ്ട്. ഒരു പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയാകരുത് വിവാഹമെന്നും താരം പറയുന്നു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions