യു.കെ.വാര്‍ത്തകള്‍

റിപ്പോണില്‍ വാഹനാപകടത്തില്‍ വൈക്കം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി ദുഃഖ വാര്‍ത്തകള്‍. യോര്‍ക്കില്‍ റിപ്പോണ്‍ എന്ന സ്ഥലത്തു ഉണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. വൈക്കം സ്വദേശിയായ സെബാസ്റ്റ്യന്‍ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകന്‍ ആല്‍വിന്‍ സെബാസ്റ്റ്യ(24) ആണ് അപകടത്തില്‍ വിട പറഞ്ഞത്. അലിന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നോര്‍ത്ത് യോര്‍ക്ഷറില്‍ വെള്ളിയാഴ്ച്ച രാത്രി പത്തരയോടെആല്‍വിന്‍ സഞ്ചരിച്ച കാര്‍ ലോറിയുമായികൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന്‍ രക്ഷയ്ക്കാനായി എയര്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു വാഹനങ്ങളും ഒരേ ദിശയില്‍ ആയിരുന്നു സഞ്ചരിച്ചത് എന്നാണ് അറിയാനാകുന്നത്. വലിയ സ്‌കാനിയ ലോറിയുമായി ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിശദമായി അന്വേഷണത്തിനായി പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions