യു.കെ.വാര്‍ത്തകള്‍

ചെലവുകള്‍ കുതിച്ചു; യുകെയിലെ സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ ചുരുക്കിയത് റെക്കോര്‍ഡ് ഇടിവില്‍

യുകെയിലെ യുവസമൂഹത്തിന് കനത്ത ആഘാതമായി സ്ഥാപനങ്ങള്‍ തൊഴിലവസരങ്ങള്‍ ചുരുക്കിയത് റെക്കോര്‍ഡ് ഇടിവില്‍. ഉയരുന്ന എംപ്ലോയ്‌മെന്റ് ചെലവുകള്‍ മൂലം ആണ് രാജ്യത്തെ ബിസിനസുകള്‍ ജോലിക്കാരെ എടുക്കുന്നത് റെക്കോര്‍ഡ് താഴ്ചയില്‍ എത്തിച്ചതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇതിനൊപ്പം സാമ്പത്തിക സ്ഥിതി മോശമാകുന്ന അവസ്ഥയും ഇരട്ട പ്രഹരമാണ് ഉണ്ടാക്കുന്നത്.

മൂന്ന് വ്യത്യസ്ത സര്‍വ്വെകള്‍ പുറത്തുവന്നപ്പോഴാണ് ഹയറിംഗ്, ശമ്പളം, ബിസിനസ് ആത്മവിശ്വാസം എന്നിവ സംബന്ധിച്ച് മോശം ചിത്രം വരച്ചിട്ടത്. ഓട്ടം ബജറ്റില്‍ കൂടുതല്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കാനാണ് മേധാവികള്‍ ശ്രമിക്കുന്നത്. അടുത്ത മൂന്ന് മാസത്തില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ കേവലം 57% പ്രൈവറ്റ് സെക്ടര്‍ എംപ്ലോയേഴ്‌സിനാണ് പദ്ധതിയുള്ളത്.

2024 ഓട്ടത്തില്‍ 65% ഉണ്ടായിരുന്നതില്‍ നിന്നുമാണ് ഈ ഇടിവ്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച 25 ബില്ല്യണ്‍ പൗണ്ട് എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും, മറ്റ് ചെലവുകളും ഏപ്രില്‍ മുതല്‍ നിലവില്‍ വന്നിരുന്നു. അത് അഡ്ജസ്റ്റ് ചെയ്യാനാണ് എംപ്ലോയേഴ്‌സ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ & ഡെവലപ്‌മെന്റ് പറഞ്ഞു.

കെപിഎംജി, റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ എന്നിവരുടെ റിപ്പോര്‍ട്ടിലും ജൂലൈ മാസത്തില്‍ താല്‍ക്കാലിക, സ്ഥിര ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions