യു.കെ.വാര്‍ത്തകള്‍

വിദേശികള്‍ ക്രിമിനല്‍ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ യുകെയില്‍ ഇനി നാടുകടത്തല്‍

വിദേശ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികളുമായി യുകെ സര്‍ക്കാര്‍. യുകെയിലെ കോടതികള്‍ ശിക്ഷിച്ച വിദേശ കുറ്റവാളികളെ ഇനി നാടുകടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് അവരുടെ ജയില്‍ശിക്ഷയുടെ 39 ശതമാനത്തിന് പകരം അവരെ യുകെയില്‍ നിന്ന് നാടുകടത്താനാണ് ആലോചന. മിക്ക വിദേശ തടവുകാരേയും ശിക്ഷിക്കപ്പെട്ട് ജയിലിലിട്ടാല്‍ ഉടന്‍ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ നിര്‍മ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് നിര്‍ദ്ദേശം നല്‍കി.

നീണ്ട ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികളും കൊലപാതകികളും ഗുരുതര കുറ്റവാളികും യുകെയില്‍ നീണ്ട ശിക്ഷ തന്നെ അനുഭവിക്കണം. വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ജയില്‍ ഗവര്‍ണര്‍മാര്‍ക്കുണ്ടാകും. രാജ്യത്തിന് ഭീഷണിയുണ്ടാക്കുന്ന കുറ്റവാളിയാണോ എന്നതുള്‍പ്പെടെ പരിഗണിക്കും. നാടുകടത്തപ്പെട്ട കുറ്റവാളികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല.

ജയിലില്‍ കഴിയുന്ന വിദേശ കുറ്റവാളികള്‍ക്ക് ചെലവാക്കുന്ന പണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജയിലില്‍ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ജയിലില്‍ കുറ്റവാളികളുടെ എണ്ണം കൂടിയതും സര്‍ക്കാരിന്റെ തീരുമാനം കര്‍ശനമാക്കാന്‍ ഒരു കാരണമാണ്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions