യു.കെ.വാര്‍ത്തകള്‍

5 വര്‍ഷത്തിനിടെ ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ്; കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ആശ്വാസം

യുകെയിലെ ശരാശരി പ്രൈവറ്റ് റെന്റ് അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി താഴ്ന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വാടക വിപണിയെ തണുപ്പിക്കുന്നുവെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ജൂലൈയില്‍ വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം പുതിയ പ്രോപ്പര്‍ട്ടികളുടെ വാടക നിരക്കില്‍ 0.2% ഇടിവ് രേഖപ്പെടുത്തിയതായി ഹാംപ്ടണ്‍സ് വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി പണപ്പെരുപ്പത്തിന് മുകളില്‍ നടക്കുന്ന വാടന നിരക്ക് വര്‍ദ്ധനവുകള്‍ നിരവധി കുടുംബങ്ങളെയാണ് സാമ്പത്തികമായി ബുദ്ധിമുട്ടിച്ചത്.

ആഗസ്റ്റ് 2020ന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക ഇടിവാണ് ഇത്. കൊവിഡ് മഹാമാരിയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഇത് സംഭവിച്ചത്. പ്രാദേശികമായി ഈ കണക്കില്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വാടക നിരക്ക് ഉയരാന്‍ പല കാരണങ്ങളും സംഭാവന ചെയ്തിട്ടുണ്ട്. റെന്റല്‍ പ്രോപ്പര്‍ട്ടികളുടെ ലഭ്യതക്കുറവ്, മഹാമാരി, എത്രത്തോളം ആളുകള്‍ താമസിച്ച് ജോലി ചെയ്യുന്നു, ഉയര്‍ന്ന പലിശ നിരക്കുകളുടെ ഭാരം ലാന്‍ഡ്‌ലോര്‍ഡ്‌സ് താമസക്കാരുടെ തലയില്‍ ചുമത്തിയതും ഉള്‍പ്പെടെ വിഷയങ്ങളാണ് ഇതിന് കാരണമായത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറച്ചത്. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകളും താഴ്ന്നു. വാടകക്കാര്‍ക്ക് കൈമാറുന്ന ഭാരമാണ് ഇതോടെ കുറഞ്ഞത്. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്ക് മൂലം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്വന്തമായി വീട് നോക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനാല്‍ ഡിമാന്‍ഡ് കുറയുകയും ചെയ്യുന്നുണ്ട്.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions