രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം 'കൂലി'യേയും വിടാതെ വ്യാജന്മാര്‍. വ്യാഴാഴ്ച തീയേറ്ററിലെത്തിയ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ മണിക്കൂറുകള്‍ക്കം ഓണ്‍ലൈനില്‍ പ്രചരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ എത്തി.
ഹൈ ക്വാളിറ്റിലും ലോ റെസല്യൂഷനിലുമുള്ള പതിപ്പുകളാണ് നിയമവിരുദ്ധമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതോടെ 'കൂലി ഫ്രീ ഡൗണ്‍ലോഡ്' എന്ന കീവേഡ് സെര്‍ച്ച് എന്‍ജിനുകളിലും സാമൂഹികമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങുമായി. എച്ച് ഡി ക്വാളിറ്റി മുതല്‍ 240 പിക്‌സല്‍ വരേയുമുള്ള പതിപ്പുകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
തമിഴ്‌റോക്കേഴ്‌സ്, ഫില്‍മിസില്ല, മൂവിറൂള്‍ഡ്, മൂവീസ്ഡാ എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ എത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തു. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നേരത്തേയും വ്യാജപതിപ്പുകള്‍ പ്രചരിക്കപ്പെട്ടിരുന്നതിനേത്തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.