ബ്രിട്ടനിലെ മലയാളി കലാകാരന്മാരെ അണിനിരത്തി പൂര്‍ണ്ണമായും യുകെയില്‍ ഷൂട്ട് ചെയ്ത 'ഓപ്പറേഷന്‍ ജെസി' എന്ന ക്രൈം കോമഡി ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒരു വര്‍ഷത്തെ പരിശ്രമത്തിലൂടെ പൂര്‍ത്തിയാക്കിയ പ്രോജക്ട് വ്യത്യസ്തമായ കഥയും ഹാസ്യവും സസ്‌പെന്‍സും കൊണ്ട് ശ്രദ്ധേയമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് ക്രിമിനലുകള്‍ ഒരു യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സീനോടെ ആരംഭിക്കുന്ന കഥ പിന്നീട് എത്തിച്ചേരുന്നത് ലണ്ടന്‍ അധോലോകത്തിലാണ്. ഇതിനിടെ വന്നു പോകുന്ന കഥാപാത്രങ്ങളും അവരുടെ കഥകളും കാണികളെ ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. മലയാളി കലാകാരന്മാര്‍ക്കൊപ്പം ബ്രിട്ടിഷ് - ആഫ്രിക്കന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മനു ജോണാണ് ടെലിഫിലിമിന്റെ കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. റെഞ്ചിമാ ജോണ്‍, ജിന്റോ ജോണ്‍ എന്നിവരാണ് തിരക്കഥയും ദൃശ്യാവിഷ്‌കാരവും. ലെന്‍സ്‌മേറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ മാത്യു ജോര്‍ജ്, അനൂപ് ശിവരാജന്‍, ബൈനു ബെഞ്ചമിന്‍, ഫിന്നി കുര്യന്‍, ഡില്‍ വിനു, അലന്‍ ജോര്‍ജ് തുടങ്ങിയ നിരവധി കലാകാരന്മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും കൂട്ടായ പരിശ്രമമാണ് 'ഓപ്പറേഷന്‍ ജെസി' എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഹെന്റി ഒകെ ഒവി, മസ്‌കില്‍ ജോസ്, ശബരി സുരേന്ദ്രന്‍, ജീസ് ആലപ്പാട്ട്, ഷാബിത് ഷാജി, ജിന്റു ടോം, ഇഷാന്ത് സുകുമാരന്‍, ലീനസ് ലെസ് ലി, ക്രിസ്റ്റോണ്‍ തോമസ്, സാബു വര്‍ഗീസ്, ആഷ്‌ലി വറോക്കി, ജെറാര്‍ഡ് സോജന്‍ എന്നിവരാണ് ഷോര്‍ട്ഫിലിമിലെ പ്രധാന കഥാപാത്രങ്ങള്‍.