യു.കെ.വാര്‍ത്തകള്‍

'ഫ്ലോറിസ്' ചുഴലിക്കാറ്റില്‍ സ്കോട്ട് ലന്‍ഡില്‍ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ദുരന്തം മക്കളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

യുകെയില്‍ ആഞ്ഞടിച്ച 'ഫ്ലോറിസ്' ചുഴലിക്കാറ്റില്‍ സ്കോട്ട് ലന്‍ഡില്‍ പത്തനംതിട്ട സ്വദേശിനിക്ക് ജീവന്‍ നഷ്ടമായി. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71). നഴ്‌സായ മകള്‍ ലിജോ റോയിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവ് വി. എ. ഏബ്രഹാമിനൊപ്പം യുകെയില്‍ എത്തിയതായിരുന്നു ശോശാമ്മ.

അവധിക്കാലമായതിനാല്‍ സ്കോട്ട് ലന്‍ഡിലെ എഡിന്‍ബറോ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാറില്‍ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ എഡിന്‍ബറോ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടവിവരം അറിഞ്ഞതിന് പിന്നാലെ യുഎസിലുള്ള മകള്‍ ലേഖയും ഭര്‍ത്താവ് റിജോയും സ്കോട്ട് ലന്‍ഡില്‍ എത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ചെങ്ങരൂര്‍ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കള്‍: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതന്‍). മരുമക്കള്‍: റിജോ (യുഎസ്), റോയി ഉമ്മന്‍ (യുകെ), ജിജോ, ലിജി.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions