Don't Miss

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ രാജ്യത്തെ യുവാക്കള്‍ക്കായി പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന നടപ്പിലാക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലി നേടുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും സര്‍ക്കാരില്‍ നിന്ന് 15,000 ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് പ്രോത്സാഹന തുക നല്‍കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗര്‍ യോജന യുവാക്കള്‍ക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.

2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സര്‍ക്കാര്‍ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍മ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം.

ഇന്ന് 140 കോടി ഇന്ത്യക്കാര്‍ക്കും സമൃദ്ധ ഭാരതം മാത്രമാണ് വേണ്ടത്. കോടിക്കണക്കിന് പേരുടെ ത്യാഗങ്ങള്‍ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കില്‍, കോടിക്കണക്കിന് പേര്‍ മനസ്സുവച്ചാല്‍ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആഹ്വാനം ചെയ്യുന്നു, ഇതേതെങ്കിലും പാര്‍ട്ടിയുടെതല്ല. രാജ്യം നമ്മുടേത് എല്ലാവരുടേതും ആണ്. രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പില്‍ നിന്നും നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുക.

കഴിഞ്ഞകാലങ്ങളില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ അടക്കം നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പരിഷ്‌കാരങ്ങള്‍ക്കായി ഒരു ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ ദൗത്യസംഘം സംയോജിതമായി പ്രവര്‍ത്തിക്കും.

കഴിഞ്ഞ എട്ടു വര്‍ഷമായി ജി എസ് ടി നടപ്പാക്കി നികുതി വ്യവസ്ഥകള്‍ ലഘൂകരിച്ചു. നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ഈ ദീപാവലിക്ക്, രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു വലിയ സമ്മാനം ലഭിക്കാന്‍ പോകുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി, ഞങ്ങള്‍ ജിഎസ്ടിയില്‍ ഒരു പ്രധാന പരിഷ്‌കരണം നടപ്പിലാക്കുകയും രാജ്യത്തുടനീളം നികുതി ഭാരം കുറയ്ക്കുകയും ചെയ്തു. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ്. രാജ്യം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.

അഭിമാനത്തിന്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിര്‍ണ്ണായക നേട്ടങ്ങള്‍ക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി.

  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  • ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാര്‍ മ​റി​ഞ്ഞു; പെ​ണ്‍കു​ട്ടി മ​രി​ച്ചു
  • സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'
  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions