കൊച്ചി: ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്വേത മേനോന്‍ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാല്‍ ട്രഷറര്‍ ആകും. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
മോഹന്‍ലാല്‍ ഒഴിവായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനെതിരെ ദേവനാണ് മത്സരിച്ചത്. ജനറല്‍ സെക്രട്ടറിയാകാന്‍ കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലിനെതിരെ അനൂപ് ചന്ദ്രനാണ് മത്സരിച്ചത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ രാവിലെ 9.30നാണ് അമ്മ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. 74 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ഭാരവാഹി തെരഞ്ഞെടുപ്പില്‍ അവസാന നിമി ഷം ഭൂരിഭാഗംപേരും പിന്‍വാങ്ങുകയായിരുന്നു. സൂക്ഷ്മപരിശോധനയില്‍ പത്തെണ്ണം തള്ളുക യും ചെയ്തു.
അമ്മയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ ഇറങ്ങിത്തിരിച്ച ശ്വേതയ്ക്ക് നേരെ, വ്യക്തിഹത്യ ചെയ്തും മാനം കെടുത്തിയും തളര്‍ത്താനും പിന്തിരിപ്പിക്കാനും നീക്കം നടന്നു .
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചു, അടുത്തിടപഴകി അഭിനയിച്ച രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പരാതിയിലെ ഉള്ളടക്കം.
താരസംഘടനയായ അമ്മ രൂപംകൊണ്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. മുരളിക്കും മധുവിനും ഇന്നസെന്റിനും മോഹന്‍ലാലിനും തുടര്‍ച്ചയായി അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത വരുമ്പോള്‍ അവര്‍ക്ക് ഇടവും വലവുമായി കരുത്തുപകരാന്‍ കുക്കുപരമേശ്വരനും ലക്ഷ്മിപ്രിയയും അന്‍സിബയും ഒപ്പമുണ്ട്.