മലയാള സിനിമാ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത് നടനും പ്രസിഡന്റ് മത്സരാര്‍ത്ഥിയുമായിരുന്ന ദേവന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്വേതയോടൊപ്പമുണ്ടാകുമെന്നും ദേവന്‍ പ്രതികരിച്ചു. ഇനി മുതല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ലെന്നും എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നുമാണ് വിജയിച്ചശേഷം ശ്വേത മാദ്ധ്യമങ്ങളോട് പറഞ്ഞത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതയ്ക്ക് വലിയ പിന്തുണയാണ് ദേവന്‍ നല്‍കിയത്. സംവരണമില്ലാതെ സ്ത്രീകള്‍ ജയിച്ചുമുന്നേറി വരട്ടെയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ശ്വേത അമ്മ സംഘടനയുടെ അമ്മയാണെങ്കില്‍ താന്‍ അമ്മ സംഘടനയുടെ അച്ഛനാണെന്നായിരുന്നു ദേവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.
കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. വൈകിട്ട് നാലുമണിയോടെ ഫലങ്ങളും പുറത്തുവന്നിരുന്നു.