യു.കെ.വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് കണ്ടെത്താന്‍ എഐ സാധ്യതകള്‍ ഉപയോഗിക്കാന്‍ യു കെ പൊലീസ്


യുകെയില്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അത് കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു എഐ പവേര്‍ഡ്, റിയല്‍ടൈം ഇന്ററാക്ടീവ് മാപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ഈ സംവിധാനം യുകെയില്‍ നിലവില്‍ വരും എന്നാണ് പറയുന്നത്.

ജനപ്രിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ മെനോറിറ്റി റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന മൂന്ന് ' പ്രീകോഗുകളെ' ഉപയോഗിച്ച് ട്രോം ക്രൂസ് പൊലീസുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തടയുന്നുണ്ട്. അതുപോലെ തന്നെ ഈ കണ്ടുപിടുത്തവും എന്ന് തോന്നിയേക്കാം.

കുറ്റകൃത്യങ്ങള്‍ എവിടെയാണ് സംഭവിക്കാന്‍ സാധ്യതയെന്ന് കണ്ടെത്തുകയും ട്രാക്ക് ചെയ്യാനും പ്രവചിക്കാനും പുതിയ എഐ സംവിധാനം സഹായിക്കുമെന്ന് ടെക്നോളജി സെക്രട്ടറി പീറ്റര്‍ കെല്‍ത്തേ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 2026 ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പ്രോടൈപ്പ് മോഡലിനായി യുകെ സര്‍ക്കാര്‍ 4 പൗണ്ടിന്റെ പ്രാരംഭ നിക്ഷേപം നടത്തും.

500 മില്യന്‍ പൗണ്ട് ചെലവഴിച്ച് നടത്തുന്ന നിക്ഷേപ പദ്ധതി 2030 ആകുമ്പോഴേക്കും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും ഭാവിയില്‍ നടക്കാന്‍ പോകുന്ന കുറ്റകൃത്യങ്ങള്‍ തടയാനും ഈ കണ്ടുപിടുത്തം പൊലീസിനെ സഹായിക്കും.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions