ജോഷി- മോഹന്‍ലാല്‍ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന 'റണ്‍ ബേബി റണ്‍' നവംബര്‍ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിലേക്ക്. ഗാലക്സി ഫിലിംസിനു വേണ്ടി മിലന്‍ ജലീല്‍ നിര്‍മ്മിച്ച ഈ ചിത്രം, റോഷിക എന്റര്‍പ്രൈസസാണ്, 4 K ഡോള്‍ബി അറ്റ് മോസില്‍ തീയേറ്ററില്‍ എത്തിക്കുന്നത്. റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്. രതീഷ് വേഗ ചിട്ടപ്പെടുത്തി മോഹന്‍ലാല്‍ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണല്‍പ്പായയില്‍ എന്ന ഗാനവും പ്രേഷകര്‍ ഏറ്റെടുത്തു.
സച്ചിയുടെ മികച്ച തിരക്കഥ ചിത്രത്തെ ശ്രദ്ധേയമാക്കി. കാക്ക കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്യാമറാമാന്‍, ആര്‍.ഡി. ശേഖര്‍ ആണ് ചിത്രത്തിന്റെ ക്യാമറാമാന്‍. എഡിറ്റര്‍ ശ്യാം ശശീധരന്‍. മോഹന്‍ലാല്‍, അമല പോള്‍, ബിജു മേനോന്‍, സിദ്ദിഖ്, സായികുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍ തുടങ്ങി വന്‍ താര നിര ചിത്രത്തില്‍ അഭിനയിക്കുന്നു. ഗാലക്സി ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രം റോഷിക എന്റര്‍പ്രൈസസ് ആണ് പുതിയ സാങ്കേതിക മികവോടെ നവംബര്‍ 7 - ന് ചിത്രം തീയേറ്ററില്‍ എത്തിക്കുന്നത്.