യു.കെ.വാര്‍ത്തകള്‍

ന്യൂ ഹാംപ്ഷയറില്‍ ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കി

യുകെ ജനതയെ ഞെട്ടിച്ചു ന്യൂ ഹാംപ്ഷയറില്‍ നടന്ന കൊലപാതക-ആത്മഹത്യാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുരുതര ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭര്‍ത്താവിന് നേരിട്ട ഗുരുതര ബ്രെയിന്‍ കാന്‍സര്‍ മൂലം കടുത്ത സമ്മര്‍ദ്ദം നേരിട്ട സ്ത്രീയാണ് ഇദ്ദേഹത്തെയും, രണ്ട് മക്കളെയും വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവന്‍ അവസാനിപ്പിച്ചത്. 34-കാരിയായ എമിലി ലോംഗിനെ കൂടാതെ ഭര്‍ത്താവ് 48-കാരന്‍ റയാന്‍ ലോംഗ്, ഇവരുടെ എട്ടും, ആറും വയസ്സുള്ള കുട്ടികളെയുമാണ് ന്യൂ ഹാംപ്ഷയറിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.

3 വയസ്സുള്ള ഇളയ കുട്ടിയെ മാത്രം അപകടത്തില്‍ പെടാതെ കണ്ടെത്തുകയും ചെയ്തു. ഭര്‍ത്താവിന് ബാധിച്ച കാന്‍സര്‍ ബാധ എത്രത്തോളം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ടിക് ടോക് വീഡിയോകളില്‍ എമിലി രേഖപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ അവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച് തന്റെ മാനസിക ആരോഗ്യം തകരാറിലായെന്നും ഇവര്‍ സമ്മതിച്ചിരുന്നു. വിഷാദത്തിന്റെ അഗാധ തലത്തിലേക്ക് താന്‍ പോയിരുന്നതായി എമിലി വീഡിയോകളില്‍ പറഞ്ഞിരുന്നു.

ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് തൊടുത്ത ഒരൊറ്റ വെടിയുണ്ടയില്‍ നിന്നാണ് എമിലിയുടെ മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മക്കളുടെ മരണവും ഓരോ വെടിയുണ്ടയില്‍ നിന്നും വെടിയേറ്റതിനെ തുടര്‍ന്നാണ് സംഭവിച്ചത്. എന്നാല്‍ ഭര്‍ത്താവിന് നേരെ പലതവണ നിറയൊഴിച്ചിട്ടുണ്ട്.

ഭര്‍ത്താവിന് ബാധിച്ച ഗുരുതര രോഗം തന്റെ മാനസിക നില തകര്‍ത്തുവെന്ന് എമിലി രണ്ട് ദിവസം മുന്‍പുള്ള വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡുര്‍ഹാമിലെ ഓയ്‌സ്റ്റര്‍ റിവര്‍ മിഡില്‍ സ്‌കൂളില്‍ സൈക്കോളജിസ്റ്റായിരുന്നു ലോംഗ്. എമിലി റെസ്‌റ്റൊറന്റ് ശൃംഖലയില്‍ ഓപ്പറേഷന്‍സ് ഡയറക്ടായി ജോലി ചെയ്യുകയായിരുന്നു.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions