സിനിമ

ചികിത്സ കഴിഞ്ഞു തിരിച്ചെത്തുന്ന മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍

മമ്മൂട്ടി പൂര്‍ണ ആരോ​ഗ്യവാനായി തിരിച്ചെത്തുന്ന വിവരം വലിയ സന്തോത്തോടെയാണ് സിനിമാ ലോകം സ്വീകരിച്ചത്. അസുഖം ഭേദമായ മമ്മൂട്ടി അടുത്ത മാസം തന്നെ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പറയുകയാണ് മോഹന്‍ലാല്‍. മടങ്ങിവരവില്‍ ആദ്യം മമ്മൂക്ക ചെയ്യുക ഡബ്ബിങ് ആയിരിക്കുമെന്നും, ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ഇച്ചാക്ക ഒരു കുഴപ്പവും കൂടാതെ തിരിച്ചുവരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് നടന്‍ സംസാരിച്ചത്.

'ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയറ്റ് എന്ന ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ചികിത്സയ്ക്കായി പോയത്. അടുത്ത മാസം തന്നെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരും എന്നാണ് ഞാന്‍ സംസാരിച്ചതില്‍ നിന്നും മനസിലായത്. ആദ്യം അദ്ദേഹം സിനിമകളുടെ ഡബ്ബിങ്ങിലേക്കാണ് പോകുന്നത്. ഒരു സുഖക്കേടില്‍ നിന്നും വരുന്നതല്ലേ അപ്പോ അതിന്റേതായ കുറച്ചു നിയന്ത്രണങ്ങളൊക്കെ ഉണ്ടാവും. എന്തായാലും കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരിച്ചുവരുന്നതില്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ഞാന്‍ പുറത്തുപോകുമ്പോഴൊക്കെ എല്ലാവരും ആദ്യം ചോദിക്കുന്നത് അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചാണ്.

താന്‍ ശബരിമലയില്‍ പോയി അദ്ദേഹത്തിനായി പ്രാര്‍ഥിച്ചിരുന്നു. അല്ലാതെയും പ്രാര്‍ഥിക്കുന്നുണ്ട്. അദ്ദേഹത്തിനായി എത്രയോ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥന തന്നെയാണ് അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലാതെ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലാതെ തിരിച്ചുവരാന്‍ സഹായിച്ചത്. അതിന് ഈശ്വരനോട് വളരെയധികം നന്ദി പറയുന്നു', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions