യു.കെ.വാര്‍ത്തകള്‍

ജൂലൈയില്‍ 100 മില്ല്യണ്‍ പൗണ്ട് തൊട്ട് ലേബറിന്റെ നികുതിവേട്ട; എന്നിട്ടും ഖജനാവ് കാലി!

ജൂലൈയില്‍ ബ്രിട്ടനിലെ ജനങ്ങളില്‍ നിന്നും റെക്കോര്‍ഡ് തോതില്‍ നികുതി പിരിച്ചെടുത്ത് ലേബര്‍ ഗവണ്‍മെന്റ്. 100 ബില്ല്യണ്‍ പൗണ്ടാണ് ജൂലൈ മാസത്തിലെ നികുതിവേട്ട. എന്നാല്‍ ഇതിലൊന്നും ഖജനാവ് മെച്ചപ്പെടുന്നില്ല. അതിനാല്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ വഴി തേടുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. 50 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടാന്‍ ചാന്‍സലര്‍ ഇത്തരമൊരു പദ്ധതി അടുത്ത ബജറ്റില്‍ നടപ്പാക്കാനുള്ള സാധ്യതയുണ്ട്. ഇത് മധ്യവര്‍ഗ്ഗക്കാരായ ജനങ്ങളെ തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക

രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നത് ചാന്‍സലര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവാണ് ജൂലൈയിലെ വേട്ടയില്‍ സുപ്രധാന സംഭാവന നല്‍കിയത്. എന്നാല്‍ ഈ പദ്ധതി മൂലം സ്ഥാപനങ്ങള്‍ക്ക് ജോലിക്കാരെ പുതുതായി സ്വീകരിക്കുന്നത് ബുദ്ധിമുട്ടായി മാറുകയും, തൊഴിലില്ലായ്മ ഉയരുകയും ചെയ്തു.

നാഷണല്‍ ഇന്‍ഷുറന്‍സ് വഴി മാത്രം കഴിഞ്ഞ മാസം 2.6 ബില്ല്യണ്‍ പൗണ്ട് അധികം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 9.5 ബില്ല്യണ്‍ പൗണ്ടാണ് അധികം ലഭിച്ചത്. ഇതുവഴി ജൂലൈയിലെ കടമെടുപ്പ് കുറയ്ക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏപ്രില്‍ മുതല്‍ ജൂലൈ വരെ മാസങ്ങളില്‍ 60 ബില്ല്യണ്‍ പൗണ്ടിലാണ് രാജ്യത്തിന്റെ കടമെടുപ്പ്.

.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions