യു.കെ.വാര്‍ത്തകള്‍

എറിന്‍ ചുഴലിക്കാറ്റ് യുകെയിലേക്ക്; തീര പ്രദേശങ്ങളില്‍ വന്‍ തിരമാലയുണ്ടാകും, ജാഗ്രത പുലര്‍ത്തണമെന്ന് മെറ്റ് ഓഫീസ്

യുകെയില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എറിന്‍ ചുഴലിക്കാറ്റ് വരുന്നു. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ 160 മൈല്‍ വേഗതയുള്ള കാറ്റഗറി 5 കൊടുങ്കാറ്റായി കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപാന്തരം പ്രാപിച്ച എറിന്റെ വരവ് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റഗറി 2ലാണ് നിലവില്‍ എറിന്‍ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ശക്തമായ കാറ്റ് എവിടെയെല്ലാം വീശുമെന്ന കാര്യത്തിലും മഴ ലഭിക്കുന്ന കാര്യങ്ങളിലും വൈകാതെ വിവരങ്ങള്‍ കൈമാറുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ബുധനാഴ്ച മുതല്‍ മഴയുണ്ടാകും. വ്യാഴം, വെള്ളി ദിനങ്ങളില്‍ പലഭാഗത്തും മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലയും ഉണ്ടാകും. ബീച്ചുകളില്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട് . കൊടുങ്കാറ്റ്, ഇന്നലെ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് യുകെയിലെത്തുന്നത്.

ഏതെല്ലാം പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്നോ, എവിടെയെല്ലാം മഴ ലഭിക്കുമെന്നോ ഇപ്പോള്‍ പ്രവചിക്കാറായിട്ടില്ല എന്നാണ് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ ടോം മോര്‍ഗന്‍ പറയുന്നത്. എറിന്‍ കൊടുങ്കാറ്റിന്റെ സഞ്ചാരദിശയ്ക്ക് അനുസൃതമായി വ്യത്യസ്ത പ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. നിലവില്‍ വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കിയാണ് ഇത് സഞ്ചരിക്കുന്നത്. പിന്നീട് വടക്ക് ദിശയിലേക്ക് യാത്രയായി, അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടക്കും.

  • ഇറാന്‍ യുദ്ധം: യുകെയിലെ വീടുകളുടെ വില തുടരെ മൂന്നാം മാസവും വീണു
  • ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; രണ്ടും കല്‍പ്പിച്ചു സ്റ്റാര്‍മറും!
  • 23 വര്‍ഷത്തെ വിവാഹ മോചനക്കേസ്; യുകെയില്‍ ഇന്ത്യക്കാരിക്ക് 85 കോടി നഷ്ടപരിഹാരം
  • യുകെയില്‍ എബോള പടരാന്‍ സാധ്യത; തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions